സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ഇഴയുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരന്‍

പത്തനംതിട്ട: മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസെടുത്ത് 73 ദിവസം ആയിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍.ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ Read More …

നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍;രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനൊരുങ്ങി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകും. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ Read More …

മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും ഫിന്‍ലാന്‍ഡിലേക്ക്; രാജീവും വീണയും യുകെ, റിയാസും സംഘവും പാരീസിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം ആദ്യം യൂറോപ്പ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് സന്ദര്‍ശന പരിപാടി. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘമാണ് Read More …

മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി; ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി. പിന്നില്‍നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും മുഖ്യമന്ത്രി പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്ബ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കു നേരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. Read More …

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും. സമര്‍ഖണ്ഡില്‍ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ രാജ്യ തലവന്മാരുമായി പ്രധാനമന്ത്രി നയതന്ത്രതല കൂടിക്കാഴ്ച നടത്തും. ചൈനീസ് Read More …

ലോകത്തെ 58 മുന്‍നിര കമ്ബനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുളളവര്‍: മന്ത്രി നിര്‍മല സീതാരാമന്‍

വന്‍കിട കമ്ബനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാര്‍ത്തെടുക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman). ശനിയാഴ്ച കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍്റ് മാന്യുഫാക്ചറിങ്ങില്‍ നടന്ന കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ് ആന്‍്റ് പിയിലെ മികച്ച 500 കമ്ബനികളുടെ തലവന്മാരില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ Read More …

മലയാളികളെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ‘ദിയാ ധനം’ കൊടുത്ത് ഉമ്മന്‍ ചാണ്ടി

റിയാദ്: മലയാളി കൊല്ലപ്പെട്ട കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ സ്വന്തം കൈയില്‍നിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസ്സിലേറ്റിയത് വലിയ സാമ്ബത്തികഭാരമായിരുന്നു. 2008 ഒക്ടോബര്‍ 18ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ട കേസിലാണ് ഇതേ Read More …

കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.