ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്;ഒന്നാം പ്രതി കെ സുധാകരന്‍: പിണറായി വിജയന്‍

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ.സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഡാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.ഇ പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് 22ന് ആരംഭിച്ച സഭാ സമ്മേളനമാണ് 7 Read More …

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്സിനായി ഇനിമുതല്‍ കോര്‍ബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്സിനോ അല്ലെങ്കില്‍ കോര്‍ബിവാക്സ് വാക്സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്. മുമ്ബ് ഏത് വാക്സിനെടുത്താലും അതേ വാക്സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. Read More …

ഏഴ്‌ ജില്ലകളില്‍ ഇന്ന്‌ ഓറഞ്ച്‌ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഞായര്‍ വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും (അതിശക്ത മഴ) മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത Read More …

‘എന്റെ മടിയില്‍ വളര്‍ന്ന കുട്ടി, പഠിക്കാന്‍ മിടുക്കന്‍, ഇപ്പോള്‍ ലഹരിക്ക് അടിമ’; വേദനയോടെ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം; കേരളത്തിലെ യുവാക്കള്‍ക്ക് ഇടയില്‍ ലഹരി ഉപയോ​ഗം വര്‍ധിക്കുന്നത് സമൂഹത്തിന് വലിയ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയിലും ലഹരി ഉപയോ​ഗം ചര്‍ച്ചയായിരുന്നു. ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തന്റെ സുഹൃത്തിന്റെ മകന്‍ ലഹരിയ്ക്ക് അടിമപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്റെ മടിയില്‍ Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു. ഇത്തവണയും നാലായിരം രൂപ തന്നെയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവ ബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സിന് അര്‍ഹതയുണ്ടാവും. കഴിഞ്ഞ തവണ ഇത് 15,000 Read More …

സില്‍വര്‍ ലൈന്‍: ഭുമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉളളതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തെ Read More …

റഫാല്‍ കേസ്: പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി

റഫാല്‍ കേസില്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ദസോള്‍ട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഒരു അഭിഭാഷകന്‍ സുപ്രിംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍്റെ ആവശ്യം. Read More …

മന്‍ കീ ബാത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളികള്‍ക്ക് ഓണാസംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന് പിന്നാലെ ഇനിയും വരുന്ന ആഘോഷങ്ങളെ പരാമര്‍ശിക്കുമ്ബോഴാണ് മോദി ഓണത്തെക്കുറിച്ച്‌ പറഞ്ഞത്. ഓ​ണം പ്ര​ത്യേ​കി​ച്ച്‌ കേ​ര​ള​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ആ​ഘോ​ഷ​മാ​ണെന്ന് അദ്ദേഹം പറഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​നം എ​ന്ന മ​ഹ​ത്താ​യ ആ​ഘോ​ഷ​ത്തോ​ടൊ​പ്പം ഇ​നി​യു​മേ​റെ ആ​ഘോ​ഷ​ങ്ങ​ള്‍ രാജ്യത്ത് Read More …