കോ​ടി​യേ​രി ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക്

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​ന്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ചെ​​​ന്നൈ​​​യി​​​ലേ​​​ക്കുപോ​​​കും. ചെ​​​ന്നൈ അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം ചികിത്സ തേടുമെന്നാ ണ് വി​​​വ​​​രം. സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ന​​​ലെ കോ​​​ടി​​​യേ​​​രി താ​​​മ​​​സി​​​ക്കു​​​ന്ന ഫ്ളാ​​​റ്റി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ര്‍​​​ശി​​​ച്ചി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ Read More …

കൊവിഡും, ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി: ആന്റണി രാജു

കൊവിഡും, ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിരമിച്ച പൊതുഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ 2031 കോടി രൂപയാണ് ഈ വര്‍ഷം സഹായം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോ ടി സഹായിച്ചുവെന്നും Read More …

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൈരളിന്യൂസിനോട് പറഞ്ഞു. ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേര്‍ അപകടത്തില്‍പെട്ടു. രണ്ടുപേരുടെ മൃതശരീരങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി Read More …

‘ഹരിവരാസനം’ രചിച്ചിട്ട് നൂറാണ്ട്

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ചിട്ട് 100 വര്‍ഷം. ഒന്നര വര്‍ഷം നീളുന്ന ശദാബ്ദി ആഘോഷങ്ങള്‍ക്കാണ് പന്തളത്ത് നാളെ തുടക്കമാകുന്നത്. പന്തളത്തെ മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എന്‍എസ്‌എസ് കോളജിന് മുന്നില്‍ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം Read More …

പിണറായി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത്. അടുത്ത സെക്രട്ടറിയേറ്റ് യോ​ഗത്തിലാകും മന്ത്രിസഭയിലെ അഴിച്ചുപണിയെപ്പറ്റി തീരുമാനമെടുക്കുന്നത്. എം.വി ​ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകള്‍ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം. കോടിയേരി ബാലകൃഷ്ണന്‍ Read More …

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കും: വെള്ളാപ്പള്ളി നടേശന്‍

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു. ആദ്യമന്ത്രിസഭ കഴിവ് തെളിയിച്ചതുകൊണ്ടാണ് തുടര്‍ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സജി ചെറിയാന്‍ നല്ല മന്ത്രിയായിരുന്നെന്നും വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം Read More …

ഞാനും പിണറായിയും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടിയാണെന്നും രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകുമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലപാടില്‍ മുന്നോട്ട് പോകും. അതില്‍ ഒരു വെല്ലുവിളിയുമില്ല. കണ്ണൂര്‍ ലോബി എന്ന വിളിക്ക് പ്രസക്തിയില്ല. എവിടെ ജനിച്ചു എന്നതല്ല പ്രസക്തി. കേരളത്തിലാകമാനം Read More …

പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി

പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്. പേവിഷബാധ നിയന്ത്രിക്കാൻ മൂന്ന് വകുപ്പുകളും ചേർന്ന് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ യോഗം Read More …