ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരില്‍ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലന്‍

ഗവര്‍ണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാന്‍ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ ഭാരത് ജോഡോ യാത്രക്ക് മുന്‍പ് ധാരണയിലെത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ് മുന്‍ ദേശീയ അധ്യക്ഷനും ഇപ്പോള്‍ പാര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ Read More …

പ്രധാന വിഷയങ്ങളിലും കാനം മൗനം പാലിക്കുന്നു, സംസ്ഥാന സെക്രട്ടറി നാവ് പണയം വച്ചിരിക്കുകയാണ് ; കാനത്തിനെതിരെ വിമര്‍ശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുംപിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമര്‍ശനം. പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നു. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണ്. അത് പാടില്ലെന്നുമാണ് വിമര്‍ശനം. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.സിപിഐയുടെ മുഖ്യവകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ Read More …

‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്?’വിവാദ പരാമര്‍ശവുമായി മുനീര്‍

കോഴിക്കോട് : ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടി മുതിര്‍ന്ന പുരുഷനുമായി ലെെംഗികമായി ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് മുസ്ലീംലീഗ് നേതാവും എംഎല്‍യുമായ എം കെ മുനീര്‍. ജെന്ഡര് ന്യൂട്രാലിറ്റി വിഷയത്തിലാണ് മുനീര്‍ വീണ്ടും വിവാദ പരാമര്ശം നടത്തിയത്. ജെന്ഡര് ന്യൂട്രാലിറ്റി നടപ്പാക്കുമ്ബോള് സ്വവര്ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും എം കെ മുനീര്‍ ചോദിക്കുന്നു. മതമൂല്യങ്ങളെ തകര്ക്കുന്നതാണ് Read More …

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് ആസൂത്രിത ശ്രമം, ജനം രംഗത്തുവരണം കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘സര്‍ക്കാരിനെ അട്ടിമാറിക്കാനുള്ള ആസൂത്രിതമായ Read More …

പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാല്‍: ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയ നടപടി സ്വജനപക്ഷപാതമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. Read More …

സന്ന്യാസിയാണെന്ന ഭര്‍ത്താവിന്റെ വാദമുള്‍പ്പെടെ തള്ളി; സ്ത്രീകള്‍ക്ക് വിവാഹം പ്രധാനപ്പെട്ടതെന്ന് സുപ്രിംകോടതി; വിവാഹമോചനം റദ്ദാക്കി

ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. ലിവിങ് ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവാഹം സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് വിവാഹം ഇത്ര പ്രധാനമാണെന്നിരിക്കെ പിണങ്ങിപ്പോയി എന്ന പേരില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലമായി പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിനോട് വീണ്ടും ഒന്നുചേരണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സ്വദേശിയായ Read More …

‘തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണ’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി. അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും Read More …