പ്ലസ് വണ്‍ ക്ലാസുകള്‍ 25ന്, ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച; ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. പത്തുവരെയാണ് ആദ്യ ഘട്ട അലോട്ട്മെന്റ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട്മെന്റ്. 24നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. Read More …
