സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി :ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് Read More …

മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ ഇയാള്‍ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. അതേസമയം, സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം Read More …

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; വ്യവസ്ഥകളില്‍ ഭേദഗതി

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിജയ് ബാബു തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സാധീനീനിക്കാനോ പാടില്ല സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടരുതെന്നും സുപ്രീംകോടതി പറഞ്ഞു. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകള്‍ സുപ്രീം കോടതി നീക്കി. ജൂലൈ മൂന്നു വരെ വിജയ് Read More …

എച്ച്‌ ആര്‍ ഡി എസില്‍ നിന്ന് പുറത്താക്കല്‍ പ്രതീക്ഷിച്ചത്: സ്വപ്‌ന സുരേഷ്

കൊച്ചി : ജോലി ചെയ്ത എച്ച്‌ ആര്‍ ഡി എസ് എന്ന സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കാര്‍ ഡ്രൈവറെ നേരത്തേ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുകയാണ്. എച്ച്‌ ആര്‍ ഡി എസ് നല്‍കിയ വീടും മാറേണ്ടിവരുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വപ്നയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി Read More …

സജി ചെറിയാനെ മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ലെന്നും സജി ചെറിയാന്‍ രാജിവയ്ക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും വി ഡി Read More …

പ്രധാനമന്ത്രി ഈ മാസം ഏഴിന് വാരാണസി സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ Read More …

കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാന്‍ കഴിയില്ല, ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, ഇത് തുടര്‍ന്നാണ് സാമ്ബത്തിക പ്രതിസന്ധിയുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ‘ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം 12000 കോടിയാണ് കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം മുതല്‍ അത് നിറുത്തലാക്കി. ധനകാര്യകമ്മീഷന്‍ വിഹിതം 2.93ശതമാനത്തില്‍ നിന്ന് 1.93ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം Read More …

എ കെ ജി സെന്റര്‍ ആക്രമണം: വാദിയും പ്രതിയും ഒരാള്‍- കെ മുരളീധരന്‍

കോഴിക്കോട്: | എ കെ ജി സെന്റര്‍ ആക്രമണത്തിലെ വാദിയും പ്രതിയും ഒരാളാണെന്ന് കെ മുരളീധരന്‍ എം പി. മാര്‍കിസ്റ്റ് പാര്‍ട്ടിയ എഴുതിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണിത്. ആദ്യ ദിവസം തന്നെ നാടകത്തിന് കളക്ഷന്‍ ഇല്ലാതെ പോയി. പ്രതി ഉണ്ടെങ്കിലല്ലേ പ്രതിയെ പടികൂടാന്‍ കഴിയൂവെന്നും മുരളീധരന്‍ പരിഹസിച്ചു. അതിനിടെ എ കെ ജി സെന്റര്‍ ആക്രമണം Read More …