ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല- ഹൈക്കോടതി

കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പോക്സോ കേസിലെ കീഴ്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം. ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ Read More …

പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം Read More …

ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം : വി ഡി സതീശന്‍

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസ് നോക്കി നില്‍ക്കെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ചോദിച്ചു. ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്ബ് വരെ എകെജി Read More …

സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്

കേന്ദ്ര റയില്‍മന്ത്രിക്ക് സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ഗവര്‍ണര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. Read More …

സ്വപ്‌ന സുരേഷ് ആര്‍എസ്‌എസ്സിന്റെ പാവ:എം എം മണി

സ്വപ്ന സുരേഷ് ആര്‍എസ്‌എസ്സിന്റെ പാവയെന്ന് എം എം മണി. സ്വപ്‌നക്ക് ആര്‍എസ്‌എസ് കാറും വീടും ജോലിയും കൊടുത്തു. സ്വപ്‌ന ആര്‍എസ്‌എസ്സിന്റെ തണലിലാണ്. സ്വപ്ന സുരേഷ് ഒന്നര കൊല്ലം ജയിലില്‍ കിടന്ന ആളാണ്. സ്വപ്ന അക്കാമ്മ ചെറിയാനും, സരോജിനി നായിഡുവിനൊപ്പവും ജയിലില്‍ കിടന്ന മഹതിയെ പോലെയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നതെന്നും എം എം മണി പരിഹസിച്ചു. ആത്മാഭിമാനം ഉള്ളവര്‍ക്ക് Read More …

അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; അടുത്തയാഴ്ച വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: സൈന്യത്തിലെ റിക്രൂട്മെന്റ് സംബന്ധിച്ച കേന്ദ്രസര്‍കാരിന്റെ പുതിയ പദ്ധതിയായ ‘അഗ്നിപഥ്’ വിഷയം സുപ്രീം കോടതിയിലെത്തി. അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. രണ്ട് വര്‍ഷമായി വ്യോമസേനയില്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ തങ്ങളുടെ 20 വര്‍ഷത്തെ കരിയര്‍ നാല് വര്‍ഷമായി ചുരുങ്ങുമെന്ന ആശങ്കയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. Read More …

ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്‌എഫ്‌ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് കെ സി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ കഥക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഗാന്ധി ചിത്രം തകര്‍ത്തതിന് പിന്നിലെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐക്കാര്‍ ഓഫീസില്‍ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പോലീസ് പുറം തട്ടി Read More …

ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ട്. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ Read More …