ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു എന്നര്‍ത്ഥം വരുന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് തീര്‍ഥാടക ലക്ഷങ്ങള്‍ മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് Read More …

വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന ആക്ഷേപത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ജയരാജന്‍ മര്‍ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു. വിമാനത്തിനുള്ളില്‍ Read More …

‘സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം’; വിഡി സതീശൻ

മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചല്ല. ഗുരതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര Read More …

കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ വികസനത്തിന് 14.5 കോടി : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്‍ക്ക് 5 കോടി, ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാന്‍സര്‍ Read More …

സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ

രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണ്. ധാർമ്മികമായും നിയമപരമായും എംഎൽഎ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ല.ഇന്ത്യൻ ശിക്ഷാ Read More …

സജി ചെറിയാനെ ചുളുവില്‍ തിരിച്ചുകൊണ്ടുവരാന്‍ ഡാം തുറന്നുവിടരുത് -വി.ടി. ബല്‍റാം

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച്‌ പ്രസംഗിച്ചതിന്റെ പേരില്‍ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാന്‍ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കഴിഞ്ഞ തവണ ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. ‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി Read More …

സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്; പക്ഷേ പ്രസംഗത്തെ തള്ളാത്തത് ദൌര്‍ഭാഗ്യകരം

തിരുവനന്തപുരം : സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാന്‍ തള്ളിപ്പറയാത്തതിനെ വിമര്‍ശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച്‌ മന്ത്രിസ്ഥാനം രാജി വച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൌര്‍ഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകള്‍ കേരളം Read More …

മഹുവ മൊയ്‌ത്രയെ പിന്തുണച്ച്‌ ശശി തരൂര്‍

കാളി ദേവിയെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ മൊയ്ത്രയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. മൊയ്‌ത്ര പറഞ്ഞതെല്ലാം ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആക്രമണം തന്നെ ഞെട്ടിച്ചുവെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ‘രാജ്യത്തുടനീളം ആരാധനാരീതികള്‍ വ്യത്യസ്തമാണെന്നത് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. Read More …