ജണ്ട നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു; മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട് : വനാതിര്‍ത്തിയില്‍ ജണ്ട നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപരം ഡിവിഷനില്‍ ക്രമക്കേട് നടന്നത് സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2019- 20, 2020-21 സാമ്ബത്തിക വര്‍ഷങ്ങളിലായി സംസ്ഥാനത്ത് ജണ്ട നിര്‍മിക്കുന്നതിന് 22.01 കോടി രൂപയാണ് വനംവകുപ്പ് ചെലവഴിച്ചത്. തിരുവനന്തപുരം ഡിവിഷനില്‍ Read More …

വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു -വി.ഡി സതീശന്‍

പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പരാമര്‍ശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ എല്ലാ നേട്ടങ്ങളുടേയും ശോഭ കെടുത്തുന്ന പരാമര്‍ശമാണ് പൊതുവിദ്യാഭ്യാസ മന്ത്രി നടത്തിയത് . ഗുരതരമായ ഈ പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സതീശന്‍ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി എ പ്ലസ് Read More …

പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; കെ.സുരേന്ദ്രന്‍

പി സി ജോര്‍ജിനെതിരായ നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പരാതിക്കാരി നല്‍കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പിസിക്കെതിരെ Read More …

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു. പീഡനപരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തില്‍ Read More …

സ്വര്‍ണ്ണക്കടത്തില്‍ പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി . കള്ളപ്പണക്കേസില്‍ അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ചോദിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എത്ര തവണ തന്റെ Read More …

പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റര്‍ അക്രമണത്തില്‍ അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടന്‍ Read More …

മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപം: പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ കെ ശൈലജ

കൊച്ചി: കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിന്‍്റെ പൊതു സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. പി സി ജോര്‍ജ്ജിന്‍്റെ പ്രതികരണം തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് Read More …

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം 5, Read More …