എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . സി പി എമ്മിനെതിരേയും എല്‍ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി Read More …

എകെജി സെന്ററില്‍ നടന്നത് ഭീകരാക്രമണം; മന്ത്രി ആന്റണി രാജു

എകെജി സെന്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആന്റണി രാജു. ബോധപൂര്‍വ്വം ദുഷ്ട ശക്തികള്‍ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും ആന്റണി രാജു പറഞ്ഞു. രാത്രി 11.30 ഓടെയാണ് സംഭവം. Read More …

എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ ഇപി ജയരാജന്‍; ഗുരുതര ആരോപണവുമായി കെ. സുധാകരന്‍

എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജന്‍ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം Read More …

എകെജി സെന്ററിലെ ആക്രമണം സമാധാന അന്തരീക്ഷം അട്ടിമറിക്കാന്‍; പി.കെ.ശ്രീമതി

എകെജി സെന്ററിലെ ആക്രമണം സമാധാന അന്തരീക്ഷം അട്ടിമറിക്കാനെന്ന് പി.കെ.ശ്രീമതി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ബോംബാക്രമണത്തിലൂടെ നടന്നതെന്നും അവര്‍ ആരോപിച്ചു. ആക്രമണത്തിലൂടെ സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ അണികള്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ Read More …

കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ്. Read More …

‘രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസ്’; മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് Read More …

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

തിരുവനന്തപുരം;മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി .സ്വര്‍ണ്ണക്കടത്തും വീണാ വിജയന്‍ ഉള്‍പ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്‍ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന് സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ കുറിച്ച്‌ Read More …

കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം

പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം. ഡിപ്പോയുടെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ശുചിമുറികള്‍ ചോര്‍ന്നൊലിച്ചും കെട്ടിടത്തിന്റെ പലഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലുമാണ്. കക്കൂസ് മാലിന്യം പൊട്ടി ഒലിച്ചു ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്ബാവൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ പലതും നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളാണ് Read More …