നീന്തല്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്ണിന് ബോണസ് പോയിന്റില്ല; പ്രചാരണം തെറ്റെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച്‌ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ Read More …

ബ്രൂവറി കേസ്: സർക്കാരിന് തിരിച്ചടി, ചെന്നിത്തലയ്ക്ക് രേഖകൾ നൽകണം

തിരുവനന്തപുരം: അനധികൃത ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നുള്ള സർക്കാർ ഹർജി വിജിലൻസ് കോടതി തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ Read More …

മിന്നല്‍ പരിശോധനയുമായി സജി ചെറിയാന്‍; എതിരേറ്റത് ഒഴിഞ്ഞ കസേരകള്‍

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ എതിരേറ്റത് ഒഴിഞ്ഞ് കിടക്കുന്ന കസേരകള്‍. ഇന്ന് (ബുധനാഴ്ച) രാവിലെ പത്തരയോടെ ആണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി സജി ചെറിയാന്‍ മിന്നല്‍ പരിശോധന നടത്തിയത്. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ എത്തുമ്ബോള്‍ ഓഫീസില്‍ പതിനേഴ് ജീവനക്കാര്‍ എത്തിയിരുന്നില്ല. Read More …

ഇവര്‍ ഇസ്‍ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍; ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉദയ്പൂര്‍ കൊലപാതകം നടത്തിയവര്‍ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച്‌ ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരാളെ നിഷ്ഠുരം കൊല്ലുകയും അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭീകരവാദമാണ്. രാജസ്ഥാന്‍ ​​പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലില്‍ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ Read More …

തൃശൂരില്‍ കാട്ടുപന്നിക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു; അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി

മൃഗങ്ങളില്‍ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. ആതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകള്‍ Read More …

രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച്‌ ഉദ്ധവ് താക്കറെ

ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്ബടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് Read More …

‘ഈ വെബ്സൈറ്റ് റിന്യൂ ചെയ്യുവാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ വീണ്ടും മറന്നുപോയി എന്ന് തോന്നുന്നു’: വി.ടി. ബല്‍റാം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍, വീണാ വിജയന്‍റെ ഐ.ടി കമ്ബനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് അഡ്രസ് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്‍റെ കുറിപ്പ്. വെബ്സൈറ്റ് റിന്യൂ ചെയ്യുവാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ വീണ്ടും മറന്നുപോയിക്കാണുമെന്നും പ്രമുഖ ഫൗണ്ടര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വി.ടി. Read More …

യശ്വന്ത് സിന്‍ഹയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ കേരളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്. നല്ല ബിജെപി മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ വിമര്‍ശിക്കാനാവൂ എന്ന് പി.രാജീവ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണം ബിജെപിയെ സഹായിക്കാനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നത് എന്നും Read More …