എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ Read More …

നിയമസഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുത്

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കാണെന്ന വിഷയത്തില്‍ സ്പീക്കറുടെ റൂളിങ്. ചില തടസ്സങ്ങളെ പെരുപ്പിച്ച്‌ കാണിച്ചെന്നും മാധ്യമവിലക്കുണ്ടെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി.രാജേഷ് ആവര്‍ത്തിച്ചു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും Read More …

സ്വര്‍ണ്ണക്കടത്ത്: കൂടുതല്‍ തെളിവുണ്ടെങ്കില്‍ അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏതെങ്കിലും ഇടനിലക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കസ്റ്റംസാണ് അന്വേഷിച്ചത്. ഇതില്‍ സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും അവിഹിതമായി ഇടപെട്ടിട്ടില്ല. ഈ കേസിലെ പ്രധാനപ്രതിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണ്.ഇത് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് Read More …

മുഖ്യമന്ത്രിക്കുനേരെ ഇ.ഡി വന്നാല്‍ ആഹാ; രാഹുലിനുനേരെ വന്നാല്‍ ഓഹോ : പരിഹസിച്ച്‌ കെ.കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച്‌ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് അവര്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്ബോള്‍ ആഹാ… രാഹുലിന് നേരെ വരുമ്ബോള്‍ ഓഹോ…എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ Read More …

സുപ്രിംകോടതിയിലും ആര്‍എസ്‌എസ് പിടി മുറുക്കിയെന്ന് എംഎ ബേബി

കോഴിക്കോട്: ഗുജറാത്ത് കൂട്ടക്കൊലപാതകത്തില്‍ ഇരകള്‍ക്കായി സംസാരിച്ച ടീസ്റ്റ സെറ്റല്‍വാദും ആര്‍ബി ശ്രീകുമാറും നീതിക്കായി കോടതി കയറിയിറങ്ങുമ്ബോള്‍ മൂന്നു സുപ്രിംകോടതി ജഡ്ജിമാര്‍ അവരെ ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. നാളെ ഒരുപക്ഷേ, ലീഗല്‍ ടെററിസം (നീതിന്യായ തീവ്രവാദം) എന്നൊരു വാക്കു തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേളു എട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച Read More …

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി ദലിത് യുവതിയെ പീഡിപ്പിച്ചു: കേസെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയ്ക്കെതിരെ പീഡന പരാതി. ജോലിയും വിവാഹ വാഗ്ദാനവും ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ പിപി മാധവന് എതിരെയാണ് ബലാത്സംഗത്തിന് പോലീസ് എഫ്‌ഐആര്‍ ഇട്ടത്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് മാധവന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ ജോലി Read More …

കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ല; നികുതി പിരിയ്ക്കല്‍ നടപടി കൂടുതല്‍ ശക്തമാക്കും, കെ എന്‍ ബാലഗോപാല്‍

കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാലിനു വേണ്ടി സഭയില്‍ മന്ത്രി. കെ. രാധാകൃഷ്ണന്‍്റെ മറുപടി.സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയില്‍. കടം വര്‍ദ്ധിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.2010 നു ശേഷം അഞ്ച് വര്‍ഷം കൊണ്ട് കടം 100 % Read More …

അയോഗ്യതാനോട്ടിസ്: മഹാരാഷ്ട്രയിലെ വിമത ശിവസേന എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കി സുപ്രിംകോടതി

മുംബൈ: ശിവസേന വിമതര്‍ക്ക് ആശ്വാസ നടപടിയുമായി സുപ്രിംകോടതി. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാനോട്ടിസില്‍ മറുപടി നല്‍കാന്‍ ജൂലൈ 12 വരെ സമയം അനുവദിച്ചു. അതോടൊപ്പം അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി നിരസിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ കഴിഞ്ഞയാഴ്ചയാണ് ഏകനാഥ് ഷിന്‍ഡെയ്ക്കും മറ്റ് 15 വിമത എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ് നല്‍കിയത്. Read More …