നാളെ ശമ്ബളം കിട്ടിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച്‌ യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍സിയില്‍ ശമ്ബളത്തെ ചൊല്ലി യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്. നാളെ ശമ്ബളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നീക്കം. സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനുമുന്നില്‍ സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയും യൂണിയനുകള്‍ ഇന്നലെ ബഹിഷ്‌കരിച്ചിരുന്നു സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനു Read More …

കൊവിഡ് കേസുകളിലെ വര്‍ധന; കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊവിഡ് കേസുകളിലെ വര്‍ധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. 11 ജില്ലകളില്‍ പ്രതിവാര കേസുകള്‍ കൂടിയതില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം.രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 Read More …

വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം

 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്. തുടര്‍ന്ന് സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് Read More …

ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ല, ബൂത്ത് തലം വരെ പരിശോധിക്കും; കോടിയേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനവിധി അംഗീകരിക്കുന്നു. ഒന്നില്‍ തോറ്റാല്‍ എല്ലാം പോയി എന്നല്ല. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ഡിഎഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2244 വോട്ട് എല്‍ഡിഎഫിന് അധികം കിട്ടി. യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 13ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കുകയായിരുന്നു. ഇതേ കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. Read More …

വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പിളര്‍പ്പിനായി ; കെ മുരളീധരന്‍

തൃക്കാക്കര വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പിളര്‍പ്പിനായെന്ന് കെ മുരളീധരന്‍ എംപി. കൂട്ടായ്മയുടെ വിജയമാണ് തൃക്കാക്കരയില്‍ കണ്ടത്. സ്വന്തം ജില്ലയിലായതിനാല്‍ വി ഡി സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടി. ഉപതെരഞ്ഞെടുപ്പ് തോറ്റാല്‍ മുഖ്യമന്ത്രി മാറേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.ഹൈബി ഈഡന്‍ എംപി ഫേസ്ബുക്ക് പേജിലൂടെയാണ് വിഡി സതീശനെ ക്യാപ്റ്റന്‍ പരാമര്‍ശം Read More …

‘ഇതൊരു തുടക്കം മാത്രം,നിറകണ്ണുകളോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു’; വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിലുടനീളം ഈ വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജമാണിത് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്നും സതീശന്‍ പറഞ്ഞു. ‘ മുഖ്യമന്ത്രി ഉള്‍പ്പെടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് അറിയാന്‍ കഴിഞ്ഞില്ല. ജനവിരുദ്ധപദ്ധതിയായ കെ റെയിലില്‍ നിന്ന് പിന്മാറാന്‍ തയാറാകണം.യു.ഡി.എഫ് Read More …

കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം.എം മണി

കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം.എം മണി എംഎല്‍എ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ഫെയ്സ്ബുക്കിലൂടെ മണിയുടെ പ്രതികരണം. അതേസമയം തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്. വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ Read More …