കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത

കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണെമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം Read More …

സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കാണാത്ത അതിക്രമമെന്ന് വി ഡി സതീശൻ

സംസ്ഥാനത്ത് സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കേരളം കാണാത്ത അതിക്രമമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തൊടുപുഴയിൽ പ്രതിഷേധ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാവായ ബിലാലിന്റെ കണ്ണ് നോക്കി പൊലീസ് അടിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ കാലിലും അടിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തെ കുറിച്ചായിരുന്നു സതീശന്റെ പ്രതികരണം. ഇതേ Read More …

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ്: ഇ.പി ജയരാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്‌നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. അഗ്‌നിപഥ് Read More …

300 വിമാനങ്ങള്‍ വാങ്ങാന്‍ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ

വ്യോമയാന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇടപാടിന്റെ ഭാഗമായി 300 വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതിയിടുന്നത്. എയര്‍ബസിന്റെ എസ്‌ഇഎ320 നിയോ ജെറ്റോ, ബോയിംഗിന്റെ 737 മാസ്ക് മോഡല്‍ വാങ്ങാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. ബോയിംഗിന്റെ 737 മാസ്ക് വിമാനം 300 എണ്ണം വാങ്ങാന്‍ Read More …

പ്ലസ് ടു ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും; ഫലം അറിയാം ഈ സൈറ്റുകളിലൂടെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ജൂണ്‍ 21ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. keralaresults.nic.in, dhsekerala.gov.in. എന്ന സൈറ്റിലൂടെ പരീക്ഷ ഫലം ലഭ്യമാകും. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. Read More …

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ല ; കെ സുധാകരന്‍ തുടരും

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി തുടരും. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെ പി സി സി അംഗങ്ങളുടെ ലിസ്റ്റ് സമവായത്തിലൂടെ തെയ്യാറാക്കും.കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെ 280 പേര്‍ അടങ്ങുന്ന Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്ബാകെ ഹാജരായി. ഇത് നാലാം തവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ Read More …

കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോ​ഗ്യമന്ത്രി

കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കോവിഡിന് നിലവില്‍ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണത്. Read More …