മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ സേനയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കൊണ്ടുവരുന്ന ‘അഗ്നിപഥ്’ സ്‌കീം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയില്‍ നിന്ന് വിരമിച്ച പ്രമുഖരും ‘അഗ്നിപഥ്’ ന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമര്‍ശനങ്ങളെ Read More …

നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

ന്യൂഡല്‍ഹി: സാംക്രമികേതര രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങളും വര്‍ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ യോഗയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യോഗയെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സാംക്രമികമല്ലാത്തതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ക്കിടയില്‍ യോഗയുടെ പ്രാധാന്യം കൂടുതല്‍ Read More …

‘യൂസഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു നമ്മള്‍ നമ്മുടെ നയം നടപ്പാക്കി….’

മലപ്പുറം: ലോകകേരള സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ. യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആണ് യൂസഫലിക്കുള്ള മറുപടി. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് Read More …

അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി

ജന്തര്‍ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയില്‍ പ്രിയങ്ക ഗാന്ധിയെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനിടെ ഡല്‍ഹിയില്‍ എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച്‌ നടത്തിയത്. എ എ റഹീം എം പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എ എ റഹീം എം പിയെ ഡല്‍ഹി പൊലീസ് Read More …

ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍

കോഴിക്കോട് : ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.മൂന്നാം ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ല.അത്തരം പ്രചാരണം വസ്തുതാവിരുധമാണെന്ന് അദ്ദേഹം പറഞ്ഞു. .വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയിയിലില്ല.സഭയ്ക്ക് പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായി എവിടെയായിരുന്നു -വി.ഡി സതീശന്‍

സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതിബോധം എവിടെയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച്‌ തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ Read More …

‘അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നത്’; മാധ്യമങ്ങളെ പരിഹസിച്ച്‌ കെടി ജലീല്‍

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പേരില്‍ വാര്‍ത്ത നല്‍കിയ മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച്‌ മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. യു എ ഇയില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച്‌ സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ എന്നാണ് പരിഹാസമായി കെ Read More …

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് തുടര്‍പഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന്‌ അവസരം ഉണ്ടാകും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കും Read More …