ലോക കേരള സഭയില്‍ അനിത പുല്ലയില്‍ എങ്ങനെയെത്തിയെന്ന് കെ.മുരളീധരന്‍ എംപി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തെന്ന് കോണ്‍ഗ്രസ് എം പി കെ.മുരളീധരന്‍. പാസ് ഇല്ലാതെ അനിത പുല്ലയില്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കര്‍ Read More …

തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താന്‍ ആണ് ഉദ്ദേശം. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സന്ദര്‍ശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ Read More …

അഗ്‌നിപഥ്: ‘കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്കൊപ്പം’, സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അഗ്‌നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്‌നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറില്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്‌നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്റെ Read More …

കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍ : സംസ്ഥാനത്തെ സംഘര്‍ഷ രാഷ്ട്രീയ സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ആക്രമണ സാധ്യതയുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂര്‍ നാടാറിലെ വീടിനുള്ള സായുധ പോലീസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. യാത്രയില്‍ സുധാകരന് സായുധ പോലീസിന്റെ അകമ്ബടിയുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ Read More …

കേന്ദ്ര കണക്കിൽ വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്ഥാനം കേരളമാണ്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മെയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയ ശരാശരി Read More …

കര്‍ഷക നിയമം പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വരും- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകരുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ കര്‍ഷകരോട് മാപ്പ് പറയേണ്ടി വന്ന പ്രധാനമന്ത്രിക്ക് ഇത്തവണയും Read More …

വിഡി സതീശന് വധഭീഷണി : ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ വധഭീഷണി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ സിനി ജോയ്, സിറാജു നരിക്കുനി എന്നിവര്‍ക്കും, ‘സഖാവ് കേരള’ എന്ന പ്രൊഫൈലിനുമെതിരെയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ അനില്‍കുമാറാണ് ഡിജിപി അനില്‍കാന്തിന് പരാതി നല്‍കിയത്. വിഡി സതീശന്റെ ചിത്രം Read More …

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ലക്ഷ്യ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്കാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ലേബര്‍റൂം, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്. ലേബര്‍റൂം, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ Read More …