കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതും,വിജിലന്‍സിനെ ഉപയോഗിച്ച്‌ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിനെ ഉപയോഗിച്ച്‌ നടത്തുന്ന അധികാര ദുര്‍വിനിയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് ആളുകളെ Read More …

സ്വപ്‌നയെ പൂട്ടാന്‍ വന്‍പട; ഗൂഢാലോചനയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ അന്വേഷണചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്. എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഉയര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.ൃ 12 അംഗ അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം ്രൈകംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കണ്ണുര്‍ അഡീഷണല്‍ എസ്.പി, വിവിധ ജില്ലകളില്‍ നിന്നുള്ള Read More …

ചെ​ള്ള്പ​നി ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ള്ള് പ​നി ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അടിയന്തര ഇ​ട​പെ​ട​ല്‍. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജും ചെ​റു​ന്നി​യൂ​ര്‍ പ്ര​ദേ​ശ​വും സ​ന്ദ​ര്‍​ശി​ക്കും. പ്ര​ദേ​ശ​ത്ത് രോഗ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കും. ചെ​ള്ളു​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള അടിയന്തിര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ള്ള് പ​നി​യെ​പ്പ​റ്റി എ​ല്ലാ​വ​ര്‍​ക്കും അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

പി സി ജോര്‍ജും സ്വപ്‌നയും പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണ: കെ ടി ജീലീല്‍

പുതിയ വെളിപ്പെടുത്തലുമായി എത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ വിമര്‍ശനം ആവര്‍ത്തിച്ച്‌ മുന്‍മന്ത്രി കെ ടി ജലീല്‍. ഇരുവരും നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. ആരോപണങ്ങളില്‍ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച്‌ കാണിക്കാനാണ് ശ്രമമെന്നും ജലീല്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകരെ മോശക്കാരാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തിലെ സത്യങ്ങള്‍ കേന്ദ്ര Read More …

സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോര്‍ജ്

സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോര്‍ജ്. സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അത് നിഷേധിക്കാന്‍ സാധിക്കില്ല. താന്‍ തെറ്റുകാരനല്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കാനാണ് പിണറാ‍യി ശ്രമിക്കുന്നത്. സത്യം എന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയന് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. Read More …

സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കും : ഡി.ജി.പി

സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കുമെന്ന് ഡി.ജി.പി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി അനില്‍ കാന്ത് അറിയിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു. ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, Read More …

യോഗ്യത വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നു;വി ടി ബെല്‍റാം

യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുന്‍ എം.എല്‍.എ വി.ടി ബെല്‍റിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ വീണ്ടും പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച്‌ താത്ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്നാണ് ബെല്‍റാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്ബളം. യോഗ്യത എന്തായിരിക്കണമെന്ന് Read More …

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യല്‍, കോണ്‍ഗ്രസ് ഇന്ന് അടിയന്തര യോഗം ചേരും

യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ Read More …