സുപ്രീംകോടതി ഉത്തരവില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം പരിസ്ഥിതി ലോലമാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി ഉത്തരവില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു Read More …

കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണം: വി മുരളീധരന്‍

തിരുവനന്തപുരം: കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെന്നും, അവരത് പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരിസ്ഥിതിയോട് കുട്ടികളും യുവജനങ്ങളും ഇണങ്ങി ജീവിച്ചാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. മനുഷ്യന്‍ അവന്റെ ആവാസ വ്യസ്ഥയെക്കുറിച്ച്‌ എപ്പോഴും ബോധമുള്ളവനാകണം. ഒരു മരം വെട്ടിയാല്‍ Read More …

പ്രകൃതിയെ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി Read More …

‘ഉദ്യോഗസ്ഥര്‍ ഇന്നസെന്റ്’, അന്നെന്നെ പ്രതി ചേര്‍ക്കാമായിരുന്നു, എങ്കില്‍ ഇവരെങ്കിലും രക്ഷപ്പെട്ടേനെ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്നെ കൂടി പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നത്തിംഗ് പേഴ്സണല്‍ എന്ന ജിജി തോംസന്‍റെ പുസ്തക പ്രകാശനം നടക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ഉദ്യോഗസ്ഥരെ വേട്ടയാടിയത് വെറുതെയാണ്‌, ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓദ്യോഗിക Read More …

കല്‍പറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്

കല്‍പറ്റ-വാരാമ്ബറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ത്തില്ലെങ്കില്‍ കരാറുകാരന്‍ കരിമ്ബട്ടികയില്‍ കല്‍പറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ഇഴയുന്നതിനെ തുടര്‍ന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന Read More …

സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി,അന്വേഷണം നടത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം: സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം Read More …

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ: ജാഗ്രത പാലിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധയില്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് യോഗം ചേരുക. നേരത്തേ, കായംകുളം യുപി ടൗണ്‍ സ്കൂളിലും കൊട്ടാരക്കരയില്‍ അങ്കണവാടിയിലും കുട്ടികള്‍ക്ക് Read More …

തൃക്കാക്കര നല്‍കുന്ന പാഠം, വേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം: ബിനോയ് വിശ്വം

തിരുവനന്തപുരം: ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ Read More …