താഴ്‌വരയിലെ സ്ഥിതിയില്‍ അമിത് ഷായ്ക്ക് അമര്‍ഷം

ഡല്‍ഹി: കശ്‌മീരില്‍ സുരക്ഷാസ്ഥിതി ആശങ്കാജനകമായി തുടരവേ താഴ്‌വരയില്‍ പണ്ഡിറ്റുകള്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കുമായി പ്രത്യേകമായി എട്ട് സുരക്ഷാ സോണ്‍ രൂപീകരിക്കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിളിച്ച ഉന്നതലയോ​ഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. പണ്ഡിറ്റുകള്‍ക്ക് സുരക്ഷ ഇരട്ടിയാക്കും. ഭീഷണി നേരിടുന്ന ജീവനക്കാര്‍ക്ക്‌ ജമ്മു കേന്ദ്രീകരിച്ച്‌ രൂപീകരിക്കുന്ന സുരക്ഷാ മേഖലയിലെ ഓഫീസിലേക്ക്‌ സ്ഥലംമാറ്റം നല്‍കും. ലെഫ്‌. ഗവര്‍ണര്‍ മനോജ്‌ Read More …

ഞാന്‍ ക്യാപ്റ്റന്‍ അല്ല, മുന്നില്‍ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാന്‍: വിഡി സതീശന്‍

കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. എന്നാല്‍ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശന്‍ മറന്നിട്ടില്ല. താന്‍ ക്യാപ്റ്റന്‍ അല്ല, പട നയിക്കുന്നവരില്‍ മുന്‍ നിരയിലുള്ള ഒരാള്‍ മാത്രമാണെന്നാണ് ക്യാപ്റ്റന്‍ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് Read More …

രാജ്യസഭ തെരഞ്ഞെടുപ്പ് : ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡി.എം.കെ.യിലെ എസ്. കല്യാണസുന്ദരം, ആര്‍. ഗിരിരാജന്‍, കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍, എ.ഐ.എ.ഡി.എം.കെ.യിലെ ആര്‍. ധര്‍മര്‍,മുന്‍മന്ത്രി സി.വി. ഷണ്‍മുഖം എന്നിവരാണ് മറ്റുള്ളവര്‍. തമിഴ്നാട് നിയമസഭാസെക്രട്ടറികൂടിയായ റിട്ടേണിങ് ഓഫീസര്‍ കെ. ശ്രീനിവാസനാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറില്‍നിന്ന് Read More …

വി​ദ്വേ​ഷ പ്ര​സം​ഗ കേ​സില്‍ പി.​സി. ജോ​ര്‍​ജി​ന് വീ​ണ്ടും നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: മുന്‍ എംഎല്‍എ പി.​സി. ജോ​ര്‍​ജി​ന് വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ വീ​ണ്ടും നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട്‌ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്താ​നാ​ണ് നി​ര്‍​ദേ​ശം. കേ​സി​ല്‍ ജാ​മ്യം കി​ട്ടി​യ ശേ​ഷം ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ര്‍​ജി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​തും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് പി.​സി.​ജോ​ര്‍​ജ് മ​റു​പ​ടി Read More …

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ പ്രാര്‍ഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16 വരെയാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച്‌ കൊച്ചിയില്‍നിന്ന് 7142 പേരാണ് Read More …

കൊവിഡ് വകഭേദങ്ങളില്ല,എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് Read More …

‘രാജ്യത്ത് ശക്തമായ പ്രതിപക്ഷം‍ ഉണ്ടാകണം’; കുടുംബവാഴ്ച മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടികള്‍ തയാറാകണമെന്നും പ്രധാനമന്ത്രി

ലഖ്‌നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണ്. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാണ്‍പൂറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. തനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി Read More …

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍​ പരിസ്ഥിതിലോല മേഖല നിര്‍ബന്ധം -സുപ്രീംകോടതി

ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റിവ് സോണ്‍) നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നും സുപ്രീംകോടതി. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നും ജസ്റ്റിസുമാരായ എല്‍. Read More …