ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ13 ന്; പൂജകൾക്കായി നാളെ നട തുറക്കും

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ13 ന്. ജൂലൈ13 ന് പകൽ11നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി നാളെ നട തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന Read More …

കീം പ്രവേശന പരീക്ഷയിൽ മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ഈ ഉത്തരവ്. എല്ലാവർക്കും തുല്യ അനുപാതത്തിൽ പരിഗണിക്കാനാണ് ഈ നടപടിയെന്നാണ് കേരള സർക്കാരിന്റെ വാദം. പഴയ രീതിയിൽ അനുപാതം എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലായിരിക്കും. പുതിയ നടപടിയിൽ രണ്ട് സിലബസിലും തുല്യ അനുപാതം ഉണ്ടാവുമെന്നും സർക്കാർ പറയുന്നു. എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ Read More …

കരിപ്പൂര്‍ വിമാനത്താവളം; ‘സ്വകാര്യ കാറുകള്‍ക്ക് പ്രവേശന ഫീസ് നിര്‍ത്തും, പാര്‍ക്ക് ചെയ്താല്‍ ഫീസ്’

കരിപ്പൂര്‍ : സ്വകാര്യ കാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശന ഫീ നിര്‍ത്തലാക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്. ആളെ ഇറക്കിപ്പോവണം. പാര്‍ക്ക് ചെയ്താല്‍ ഫീസ് വാങ്ങും. എന്നാല്‍, ടാക്‌സികള്‍ക്ക് പ്രവേശന ഫീസുണ്ടാവും. കാര്‍ പാര്‍ക്കിങ്ങിന് പുതിയ ടെന്‍ഡര്‍ വിളിക്കുന്നുണ്ട്. വിമാനത്താവളത്തിന് മുന്നില്‍ കാര്‍ പാര്‍ക്കിങ്ങിനായി 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുനീര്‍ മാടമ്പാട്ട് പറഞ്ഞു. Read More …

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യും. അവരുടെ Read More …

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ്

മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 46 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറത്ത് മരിച്ച സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്കാര Read More …

റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ

സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ്‌ ജി തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്‌(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി എസ് ജി ആദ്യമായിട്ടാണ് ക്ലബ്ബ് Read More …

കീം പരീക്ഷയിലും കുട്ടികളുടെ ഭാവി അവതാളത്തിലാക്കി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. ഇരകളാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും വി സിമാരില്ല. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ് എഫ് ഐ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് മര്‍ദ്ദിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കി. കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം Read More …

ഗാസയിൽ ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം ; ഒറ്റയടിക്ക് കൊല്ലപ്പെട്ടത് 6 സൈനികർ, 14 പേർക്ക് പരിക്ക്

ഗസ: വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൗണിൽ ഹമാസ് വെച്ച കെണിയിൽ വീണു ഇസ്രായേൽ സൈനികർ. ഒറ്റയടിക്ക് ആറു സൈനികർ ആണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ആണ് സംഭവം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായും ചിലരുടെ നിലഗുരുതരം ആണെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സൈനികനെ കാണാനില്ല. ഇസ്രായേലി Read More …