നാളത്തെ ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളത് എന്ന് രാജീവ് ചന്ദ്രശേഖർ.

മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്. ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് Read More …

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്. തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന Read More …

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്

കെ എസ് ആ‌ർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആ‌ർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആ‌ർ ടി സി ബസ് നിരത്തിൽ Read More …

ചാരവൃത്തിക്ക് പിടിയിലായി വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര മന്ത്രി മുഹമ്മദ് റിയാസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പി വി അന്‍വർ.

വ്ളോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്ര വിഷയം ടൂറിസം വകുപ്പ് മനപൂര്‍വ്വം മറച്ചുവെച്ചെന്നും, അറസ്റ്റിലായപ്പോള്‍ പോലും ഇക്കാര്യം പുറത്തുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്‌ളോഗര്‍ Read More …

ജ്യോതി മൽഹോത്ര വിഷയം; ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയം ഇല്ല: കെ ബി ഗണേഷ് കുമാർ

ജ്യോതി മൽഹോത്ര പാക് ചാരയാണെന്ന് അറിയാൻ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. 140 വ്ലോഗർ മാരെ ടൂറിസം വകുപ്പ് വിളിച്ചിരുന്നു. അതിൽ ഒരാളാണ് ജ്യോതി മൽഹോത്ര. മാർക്കറ്റിംഗിന്റെ ഭാഗമായാണ് വ്ലോഗർമാരെ വിളിച്ചത്. ടൂറിസം മന്ത്രി മുഖ്യമന്ത്രിയുടെ മരുമകൻ ആണെന്നതാണോ പ്രശ്നം? മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചത് തെറ്റാണോ എന്നും കെ Read More …

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ.

സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്. കോൺഗ്രസും ബിജെപിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിലാണെന്നും Read More …

കേരള സർവ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാം.

കേരള സർവ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാം.സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഹർജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സസ്പെൻഷൻ റദ്ദാക്കിയതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ Read More …

വിദ്യാർഥികളെ അടിച്ച് നന്നാക്കാമെന്ന് അധ്യാപകർ ധരിക്കണ്ട; നടപടി ശിക്ഷാർഹമെന്ന് കോടതി

കൊച്ചി: വിദ്യാർഥികളെ അടിക്കാൻ അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ ശാരീരികമായി മർദ്ദിച്ച് നന്നാക്കാനാകുമെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ രണ്ട് അധ്യാപകര്‍ക്കെതിരായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ്റെ പരാമർശം.‍ അതേസമയം, അധ്യാപകർക്ക് ചെറിയ ശിക്ഷകളൊക്കെ നടപ്പാക്കാം എന്നും അതൊക്കെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികളെ ചൂരല്‍കൊണ്ട് തല്ലിയതിനെതിന് അധ്യാപകനെതിരേ Read More …