തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു.

പൂരം കലക്കൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണത്തലവൻ ഡി.ഐ.ജി തോംസൺ ജോസാണ് ചോദ്യം ചെയ്‌തത്‌. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതിൽ രണ്ട് അന്വേഷണം പൂർത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച Read More …

സർവകലാശാലയിൽ പ്രശ്നമുണ്ടാക്കിയത് ഗവർണർ: ബിനോയ് വിശ്വം

കാവി കൊടിയേന്തിയ ആ സ്ത്രീയെ ഇന്ത്യക്ക് അറിയില്ല,ശാഖയിൽ പോകുന്നവർക്കേ അറിയൂ. ഗവർണർ തന്നെ വിഷം ഇറക്കണം. ചാൻസലർ ആയ ഗവർണർ കലാപത്തിന്റെ വക്താവ് ആകരുത്. ആറന്മുള ഭൂമി വിഷയത്തിൽ ആരെല്ലാം നിലപാട് മാറ്റിയാലും ഇടതുപക്ഷം നിലപാട് മാറ്റില്ല. പരിസ്ഥിതിയെ അട്ടിമറിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ല. അന്ന് വിമാനത്താവളത്തിന് അനുമതി നിഷേധിച്ച സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ശേഷിക്കുന്ന തണ്ണീർത്തടങ്ങൾ Read More …

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക്‌ നാളെ അർധരാത്രി മുതൽ

പൊരുതി നേടിയ തൊഴിലവകാശങ്ങള്‍ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറുമെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസർക്കാർ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്ബതിന്‌ രാവിലെ 10ന്‌ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ Read More …

ടെക്‌സാസില്‍ വ്യാപക വെള്ളപ്പൊക്കം: കുട്ടികള്‍ ഉള്‍പ്പെടെ 80 മരണം; ക്യാമ്പ് മിസ്റ്റിക് ദുരന്തഭൂമിയായി

വേള്‍ഡ് ഡസ്‌ക് ജൂലൈ 4 മുതല്‍ 6 വരെ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഗ്വാഡാലൂപെ നദി കവിഞ്ഞൊഴുകിയതോടെ ടെക്‌സാസ് ഹില്‍ കണ്‍ട്രിയില്‍ വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കര്‍്ര കൗണ്ടിയിലെ ഗ്വാഡാലൂപെ നദീതീരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക് ഈ ദുരന്തത്തില്‍ ഗുരുതരമായ അപകടത്തിലായി. ഏകദേശം Read More …

ആരും രാജിവയ്ക്കാൻ പോകുന്നില്ല : എം വി ഗോവിന്ദൻ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും Read More …

കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവം ദുഃഖകരം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കും. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകും സർക്കാർ കുടുംബത്തോടൊപ്പമെന്നും മുഖ്യമന്ത്രി ആരോഗ്യമന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.സർക്കാർ വേണ്ട സഹായം നൽകുമെന്നും, 2 ദിവസത്തിനകം വീട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു

ആരോഗ്യവകുപ്പ് അഴിമതിയുടെ ഈജിയൻ തൊഴുത്ത്: രമേശ് ചെന്നിത്തല.

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയൻ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നൽകുന്നതെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ സാധാരണക്കാരും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 2025 ജനുവരി 22 ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നോക്കിയാൽ Read More …