ചില്ലറ വിപണിയിൽ 450രൂപ കടന്ന് വെളിച്ചെണ്ണ വില

ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയിൽ കിലോയ്ക്ക് 100 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. തൃശ്ശൂർ വിപണിയിൽ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടർന്നാൽ ഓണക്കാലമെത്തുമ്പോൾ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും കൊപ്രയും എത്തുന്ന തമിഴ്‌നാട്ടിൽ ഉണ്ടായ ക്ഷാമമാണ് Read More …

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ക്യാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. യാത്രക്കാരും വിമാനവും സുരക്ഷിതമാണ്. എഐ 639 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്. മുംബൈയിൽ നിന്ന് രാത്രി 11:50 നാണ് വിമാനം പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷമാണ് പുകയുടെ മണം അനുഭവപ്പെടാൻ തുടങ്ങിയത്. പിന്നാലെ Read More …

ഡോ.ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്

ഡോ.ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളില്‍. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു. 1600 കോടി ഒരു വർഷം സംസ്ഥാനം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. ഡോക്ടറെ പുകഴ്ത്തി വിവാദത്തില്‍ നിന്ന് തലയൂരാനാണ് മന്ത്രിയുടെ Read More …

കോഴിക്കോട് ബൈപാസില്‍ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം.

കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നു. രക്ഷാപ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജിതമായി നടത്തിയിരിക്കുകയാണ്.

മുല്ലപ്പെരിയാർ ഡാം തുറന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡാം തുറന്നത്

ഡാമിന്റെ 13 സ്പില്‍ വേ ഷട്ടറുകള്‍ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. സെക്കന്റില്‍ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകും. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്നാട് ടണല്‍ മാർഗം കൊണ്ടുപോകുന്നത് സെക്കന്റില്‍ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടർന്ന് അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത് Read More …

ഗസ്സയില്‍ ദുരിതം കനക്കുന്നു: ഇസ്രായേല്‍ ഉത്തര ഗസ്സയിലെ സഹായകവാടങ്ങളടച്ചു, നീരസം രൂക്ഷം

ഗള്‍ഫ് ഡസ്‌ക്:ഇസ്രായേല്‍ ഉത്തര ഗസ്സയിലേക്ക് ജീവന്‍ രക്ഷാപരമായ സഹായം എത്തിക്കുന്ന ഏറ്റവും നേരിട്ടുള്ള വഴി അടച്ചതോടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നീക്കം തടസ്സപ്പെട്ടു. പുറത്തുനിന്നുളള സഹായത്തിനായി നിരന്തരം ശ്രമിക്കുന്ന ഗാസാജനങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച മാത്രം നടന്ന വ്യത്യസ്ത ബോംബാക്രമണങ്ങളിലും ഷെല്ലിംഗിലും 56 പേര്‍ കൊല്ലപ്പെട്ടു.ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടലിനിടയിലും 12 ദിവസത്തിനകം 800-ലധികം പൗരന്മാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഭക്ഷണം തേടിയിറങ്ങിയവരാണ് കൂടുതലും കൊല്ലപ്പെട്ടതെന്നാണ് Read More …

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ Read More …