ശബരിമല: എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച്‌ മോദി, വിശ്വാസികള്‍ക്കൊപ്പം ബിജെപി മാത്രം

കൊല്ലം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോദി. യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച മോദി ഭക്തര്‍ക്കൊപ്പം നിന്ന ഒരേയൊരു പാര്‍ട്ടിയാണെന്നും വ്യക്തമാക്കി. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം. മോദിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍: ”ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണ്. ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്‍റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്‍റെയും അടയാളമാണ് ശബരിമല. Read More …

പ്രസംഗത്തിനിടെ ശരണംവിളിയും മുദ്രാവാക്യവും ഉയര്‍ന്നു; വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന താക്കിത് നല്‍കി മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയത്. പ്രധാനമന്ത്രിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നത്. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി Read More …

ജമ്മു കശ്മീരില്‍ പാക് ആക്രമണം ; ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്‍ പാക് ആക്രമണം. സംഭവത്തില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. വിനയ് പ്രസാദ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്.വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

വിദഗ്ധ പരിശോധനയ്ക്കായി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയി. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് ഇപ്പോള്‍ അദ്ദേഹം പോയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനു മുന്‍പായി ജയ്റ്റ്‌ലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല: കോടിയേരി

കോഴിക്കോട്: കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് Read More …

ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര്; ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല

തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. അതേസമയം നടനും എം പിയുമായ സുരേഷ് ഗോപിക്കും ഒ രാജഗോപാലിനും പരിഗണന നല്‍കിയിട്ടുണ്ട്.  ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് കൊല്ലം ബൈപ്പാസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് രൂക്ഷമായത്. Read More …

കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ല്‍: കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട കേ​സി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വി​മ​ര്‍​ശ​നം.  കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പു​റം​വാ​തി​ല്‍ നി​യ​മ​നം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ്ഥി​രം ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ച്ച​തി​ന്‍റെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് Read More …

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് രാജ്നാഥ് സിംഗ്

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തന്‍റെ ലോക്സഭ മണ്ഡ‍ലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ‍ില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ വികസന Read More …