കടുത്ത സാമ്ബത്തിക ഞെരുക്കം: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയിട്ട് രണ്ട് മാസം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യ കടുത്ത സാമ്ബത്തിക ഞെരുക്കത്തില്‍. എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുന്നുവെന്ന് റിപ്പോര്‍ട്ട്. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് രണ്ട് മാസമായി ശമ്ബളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഓരോ മാസവും അവസാന ദിനത്തിലാണ് കമ്ബനി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയില്‍ ഇത്രയും Read More …

ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്കായി സംസാരിക്കുന്നത്: തോമസ് ഐസക്ക്

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്‌. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിര്‍ക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്ബത്തികസംവരണമെന്ന ചീട്ടിറക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, കൊച്ചി> ബിജെപി സര്‍ക്കാരിന്റെ Read More …

സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ല: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു. അത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമായി അവശേഷിക്കും. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു വരും. അതോടെ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവും. ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപമാണ് നടന്നത്. ഈ അക്രമങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാരിനെ Read More …

സാമ്ബത്തിക സംവരണബില്ലിനെതിരെ വിയോജിപ്പറിയിച്ച്‌ വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ലോകസഭയില്‍ ഇന്ന് സാമ്ബത്തികസംവരണ ബില്ല് അവതരിപ്പിക്കാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബില്ല് പാസ്സാക്കരുതെന്ന് വി .എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടും ചെയ്തു . ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ എന്ന് വി .എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി . അതേ സമയം സിപിഎം ഇന്നലെ സാമ്ബത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്തതായും അറിയിച്ചു . മുഖ്യമന്ത്രി Read More …

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചില സുപ്രധാന ചോദ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രത്യേക അജണ്ടകള്‍ ഉണ്ടായിരുന്നോ എന്നാണ് കോടതി ചോദിച്ചത്. ഇവര്‍ യഥാര്‍ഥത്തില്‍ വിശ്വാസികളാണോ. അതോ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ Read More …

സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതു മുതല്‍ നശിപ്പിക്കുന്നതിന് തുല്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മന്ത്രിസഭ രൂപം നല്‍കി. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതു മുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിന്‌ 7 ദിവസം മുമ്ബ്‌ നോട്ടീസ്‌ നല്‍കണം: ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിന് മുമ്ബ് ഏഴുദിവസത്തെ മുുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവായി. നോട്ടീസ് നല്‍കാത്തവര്‍ക്കായിരിക്കം നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. രാവിലെ എഴുന്നേല്‍ക്കുവോള്‍ ജനങ്ങള്‍ ഹര്‍ത്താല്‍ കാണുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി.രാഷ്‌ട്രീയ പാര്‍ടികള്‍ക്കും സംഘടനകര്‍ക്കും ഇത്‌ ബാധകമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരം: കെസി വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും വേണുഗോപാല്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നുംസര്‍ക്കാരിനെ Read More …