കേജരിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയം: പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട്: പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം അടിച്ചമര്‍ത്തി മുഖ്യമന്ത്രിമാരെയും ഇന്ത്യ മുന്നണി നേതാക്കന്മാരെയും ജയിലില്‍ അടച്ച് കൃത്രിമ ജയം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇന്ത്യയില്‍ ജനാധിപത്യം ഒരു വല്ലാത്ത സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഇതിനെതിരായി ശക്തമായി ഇന്ത്യന്‍ ജനത അവരുടെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. Read More …

ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും: കെ ബി ഗണേഷ് കുമാര്‍

കെഎസ്‌ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് ടു കില്‍ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല. ഗള്‍ഫില്‍ അപകടം സംഭവിച്ച്‌ ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. Read More …

കേജ്‌രിവാള്‍ അറസ്റ്റില്‍, അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയ ചൂടേറ്റി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ വിവാദ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും വിവിധ ഇടങ്ങളിലും രാത്രി വൈകിയും നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധിച്ചു. റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ അറസ്റ്റിനെ അപലപിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട Read More …

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

 പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അപേക്ഷ നിരസിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ക്ഷേത്ര Read More …

കടമെടുപ്പ് പരിധി; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. സാമ്പത്തിക Read More …

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ Read More …

ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുള്‍പ്പെടെ കേസെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ ജില്ലാ Read More …