ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റില്‍ കവിത ചൊല്ലി കെ.ടി ജലീലിന്‍റെ പ്രതികരണം
തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെക്കുറിച്ച് ജലീല്‍ പ്രതികരിച്ചത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗം പണിയുന്നത്, അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് ഈ വരികളുടെ അര്‍ഥം. Read More …
