മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. അതേസമയം മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂവെന്ന് മന്ത്രി ചോദ്യം ചെയ്യലില്‍ വീണ്ടും വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ Read More …

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ്; 3070 പേര്‍ക്ക് രോ​ഗബാധ സമ്ബര്‍ക്കത്തിലൂടെ, 22 മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ Read More …

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്. ഒരുകാലത്ത് മമതയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്ന, ഗതാഗത, ജലവിഭവ മന്ത്രിയും മുന്‍ എംപിയുമായ ശുഭേന്ദു അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിച്ച അധികാരി 2007 Read More …

സെക്രട്ടേറിയറ്റ് തീപിടിത്തം: അഗ്‌നിബാധയല്ല അട്ടിമറിയെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്‌നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീല്‍ നടത്തിയത് ക്രമക്കേടുകളുടെ Read More …

ബാര്‍ കോഴ: ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടി

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണം കൊടുത്തെന്ന ബാറുടമ ബിജു രമേശിന്‍ഖെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കൈമാറി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച്‌ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി Read More …

ബിനീഷ് തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിനീഷിനെതിരെയുള്ള അന്വേഷണം ആ വഴിക്ക് നടക്കട്ടെ. അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ബിനീഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. Read More …

”രാഹുലിനെ ഊരുമൂപ്പന്‍ എന്ന്​ വിളിക്കുന്ന സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി. അബ്​ദുറഹ്​മാനും”​

പാലക്കാട്​: താനൂര്‍ എം.എല്‍.എ വി.അബ്​ദുറഹ്​മാന്‍െറ വംശീയ പരാമശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. വയനാട്ടുകാരനായ തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട്​ ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ ഞങ്ങളെ പഠിപ്പി​ക്കേണ്ടതില്ലെന്ന​ വി.അബ്​ദുറഹ്​മാന്‍െറ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വയനാടിന്‍െറ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ “ഊരുമൂപ്പന്‍” എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി.അബ്​ദുറഹ്​മാനുമുള്ള​തെന്നും Read More …

‘ജലീലിന്റെ ക്ഷണം കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ബെംഗളുരു മയക്കുമരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറണമോ വേണ്ടയോ എന്നത് സി.പി.എം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത് മനസിലാക്കണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷണം ക്ഷണം കേന്ദ്ര ഏജന്‍സികള്‍ Read More …