സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു.

ഈ ആഴ്ച്ച കേരളത്തില്‍ കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളില്‍ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. Read More …

ഹൈസ്കൂൾ പ്രവൃത്തിസമയം: ഈ ആഴ്ച വ്യക്തത വരുത്തുമെന്ന് മന്ത്രി

സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയതുമായി ബന്ധപ്പെട്ട് ഈ ആഴ്ചതന്നെ വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ‘സമയം നീട്ടുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്.അധ്യാപകസംഘടനകളുമായി ഉടൻ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവുപ്രകാരം മുന്നോട്ടുപോകണം’– മന്ത്രി പറഞ്ഞു.

ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി

സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ചർച്ചയിലാണ് ഉറപ്പ്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ Read More …

ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ.

മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിർമാണം നടത്തുന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹേമാ Read More …

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപ, സാമ്പത്തിക സഹായമായി 20 കോടി അനുവദിച്ചു

തിരുവനന്തപുരം:കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്.ഈ സര്‍ക്കാരിന്റെ കാലത്ത് 6401 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന Read More …

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് മത്സരിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആണീ തീരുമാനം എടുത്തത്. പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുത്തിരുന്നില്ല. എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു നിലമ്പൂർ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ Read More …

സമാധാനത്തിലേക്കുള്ള വഴി ഒരുങ്ങിയിട്ടും ആരും അതിലേക്ക് കാല്‍വെയ്ക്കുന്നില്ല!

പ്രഭാതചിന്ത-എഎം യാസര്‍ ‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ Read More …