പ്രതിഫലമായി ലഭിച്ചത് അഞ്ചു ലക്ഷത്തിന് താഴെ മാത്രം, തുറന്ന് പറഞ്ഞ് സുഡുവിന്റെ വീഡിയോ

നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവന്‍ റോബിന്‍സണ്‍. വംശവെറി നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കാര്യങ്ങള്‍ വിവരിച്ച് സാമുവല്‍ വീഡിയോ സന്ദേശവും പങ്കു വച്ചു. ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ വ്യക്തമാക്കി. സിനിമ വിജയിച്ചാല്‍ Read More …

കോളേജ് പ്രിന്‍സിപ്പളിന് അവഹേളനം ; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശോധിച്ച്‌ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജ് മാനേജ്‌മെന്റ് യോഗം ഇന്ന് ചേരുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നു മന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പള്‍ Read More …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിന്റെ പ്രവേശനം: തീരുമാനമെടുക്കേണ്ടത്‌ ദേവസ്വം ബോര്‍ഡ്‌- കടകംപള്ളി

തിരുവനന്തപുരം>പ്രശസ്‌ത ഗായകന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ല ക്ഷേത്രങ്ങളും ഭക്തര്‍ക്ക് തുറന്നു കൊടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ്. ദേവസ്വം ബോര്‍ഡിന്റെ ഘടനയില്‍ സര്‍ക്കാരിന്റെ നോമിനികളല്ല തന്ത്രികമായി തീരുമാനിക്കുന്നതെന്നു Read More …

കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലാണ് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്​.ആര്‍.ടി.സിക്ക്​ 3127 കോടിയുടെ വായ്​പ

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സിക്ക്​ 3127 കോടി വായ്​പ അനുവദിക്കാന്‍ ബാങ്ക്​ കണ്‍സോഷ്യത്തി​​െന്‍റ തീരുമാനം. എസ്​.ബി.​െഎ സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, കാനറ ബാങ്ക്​ എന്നീ ബാങ്കുകളും കെ.ടി.ഡി.എഫ്​.സിയും ചേര്‍ന്നാണ്​ കെ.എസ്​.ആര്‍.ടി.സിക്ക്​ വായ്​പ അനുവദിക്കുക. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്​ പുതിയ വായ്​പ ലഭിക്കുന്നതിലുടെ ഉണ്ടാവുക. എസ്​.ബി.​െഎയില്‍ നിന്ന്​ 1000 കോടി സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​്​, കാനറ Read More …

നവഉദാരനയങ്ങള്‍ക്ക്‌ ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ സഹകരണമേഖലയ്ക്ക് കഴിയും; പിണറായി

നവഉദാരനയങ്ങള്‍ക്കെതിരെ ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ സഹകരണമേഖലയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ, രാജ്യത്തെ ഏറ്റവും പഴക്കംചെന്ന സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച്‌ ഡോ. ടി എം തോമസ് ഐസക്കും മിഷേല്‍ വില്യംസും ചേര്‍ന്നെഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 90 വര്‍ഷത്തെ ചരിത്രമുള്ള ഊരാളുങ്കല്‍ സൊസൈറ്റി കേരളത്തിലെ Read More …

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ

വടകര: വടകരയില്‍ വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ. കേസിലെ പ്രതികളായ സ്റ്റുഡിയോ ജീവനക്കാരനേയും ഉടമയേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ശക്തമാണ്. പ്രതികളെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും രമ പറഞ്ഞു. സ്റ്റുഡിയോയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ Read More …

ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി കാസര്‍ഗോഡ് രണ്ട് മരണം

കാസര്‍ഗോഡ്: മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍(19) ഇസ്രയീല്‍(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.