ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം ; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. ഷുഹൈബിനെ കൊന്ന കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി കാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയുടെ സഹകരണം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.

പാതി ഇന്ത്യക്കാരനായത് പോലെ തോന്നുവെന്ന് സുഡാനി: വിജയാരവങ്ങള്‍ക്കിടെ നാട്ടിലേക്ക് മടങ്ങി താരം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. സൗബിന്‍ ഷാഹിറും നൈജീരിയന്‍ താരം സാമുവല്‍ അബിയോള എന്നിവരാണ് ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന Read More …

കേരളത്തിലെ നിരത്തുകളില്‍ നിന്നും ഐഒസി ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി

കൊച്ചി : കേരളത്തിലെ നിരത്തുകളില്‍ നിന്നും ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി. കനത്ത അപകട സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടാങ്കറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നാണ് ഐഒസി അധികൃതര്‍ പറയുന്നത്. ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതക നീക്കം ആരംഭിച്ച പദ്ധതിയാണ് ഇത്. Read More …

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

ഇടുക്കി : ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ആദിവാസി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു

ഹൈക്കോടതി നിര്‍ദേശം: സ്ത്രീ യാത്രികരുടെ ആശങ്ക അകറ്റണം;ഷാഹിദ കമാല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി സൂപ്പര്‍ ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യികരുതെന്ന ഹൈക്കോടതി നിര്‍ദേശം രാത്രികാല സ്ത്രീ യാത്രക്കാരെ ഏറെ പ്രതി കൂലമായി ബാധിക്കുമെന്നതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടം അടിയന്തിരമായി പരിഷ്‌കരിച്ച്‌ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള വനിത കമ്മീ ഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. ഐ.ടി മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വനിതാ ജീവനക്കാര്‍ രാത്രി Read More …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈകോടതിയില്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളില്‍ കൃത്രിമത്വമുണ്ടെന്ന വാദം ഉയര്‍ത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ അല്ല പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. പൊലീസിന്റ കയ്യില്‍ സിഡിയുടെ ആവശ്യത്തിലധികം കോപ്പികള്‍ Read More …

അംഗീകാരം ഇല്ലാത്ത സ്‌കൂളുകള്‍ തത്കാലം പൂട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം തത്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരെ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് സ്ഥാപനങ്ങളുടെ ആവശ്യം. Read More …