മധുവിന്റെ കൊല: എട്ട് പേര്‍ അറസ്റ്റില്‍, കൊലക്കുറ്റത്തിന് കേസെടുക്കും

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അട്ടപ്പാടി ഡിവൈ.എസ്?.പി മധുവിന്റെ ബന്ധുക്കള്‍ സമരം നടത്തുകയായിരുന്ന സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറും പറഞ്ഞു. പതിനഞ്ചോളം പേരുണ്ടായിരുന്ന സംഘത്തില്‍ ഏഴു പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മരിക്കുന്നതിന് മുന്പ് മധു Read More …

മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം പതിമൂന്നായി. മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം Read More …

മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഭക്ഷണവും താമസവും പോലുമില്ലാതെ വലയുന്ന ഈ സഹോദരങ്ങളോടുള്ള ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേയ്സ്ബുക്കില്‍ Read More …

മാണി ഇന്ന് സിപിഎം വേദിയില്‍; രാഷ്ട്രീയ കേരളം ആകാംക്ഷയില്‍

തൃശൂര്‍: കേരള കോണ്‍ഗ്രസ്എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ സിപിഎമ്മും സിപിഐയും കൊന്പുകോര്‍ക്കുന്നതിനിടെ കെ.എം.മാണി ഇന്ന് സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തും. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് മാണി പങ്കെടുക്കുക. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറിന് എത്തുന്നുണ്ട്. മാണിയുടെ സിപിഎം Read More …

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശ്ശൂര്‍: പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന Read More …

അട്ടപ്പാടി സംഭവം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു(22) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ Read More …

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ഇല്ല ; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : മുന്‍മന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്ന ഘട്ടമായതിനാല്‍ ഇടപെടുന്നില്ല. സംസ്ഥാന വിജിലന്‍സിന്റെ നിലവിലെ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ആര്‍ ഭാനുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം Read More …

ക്രൂര മര്‍ദ്ദനം; ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ. ബാലന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മോഷണ കുറ്റം ആരോപിച്ച് കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് Read More …