കയ്യാങ്കളിക്കേസ് പിന്‍വലിച്ച നടപടി തരംതാഴ്ന്നതെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: കേരള നിയമസഭയെ പാതാളത്തോളം താഴ്ത്തിയ സാമാജികരുടെ കയ്യാങ്കളിക്കേസ് തേച്ചുമായ്ച്ച സര്‍ക്കാര്‍ നടപടി കണ്ട് ജനങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വല്ലാതെ തരംതാഴ്ന്നിരിക്കുന്നു. ജനകീയ കോടതിയില്‍ തോറ്റ വി ശിവന്‍കുട്ടിയുടെ അപേക്ഷയിന്‍മേലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് എന്നത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. Read More …
