ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി: പി.തിലോത്തമന്‍

തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.   പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി ഉടന്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു

കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഐയെയും കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറില്‍ നിന്ന് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാശിക്ക് പോയോ എന്ന് ചെന്നിത്തല ചോദിച്ചു. സിപിഐയ്ക്ക് നിലപാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി. സുനിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ച ശേഷം ഹര്‍ജി പരിഗണിക്കാനായാണ് മാറ്റിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി Read More …

ദേ, സ്ത്രീ വകുപ്പ് ; മന്ത്രി കെ കെ ശൈലജ തന്നെ

തിരുവനന്തപുരം:പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ വനിതാ, ശിശുക്ഷേമ വകുപ്പ് ദാ, ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങും. അതുസംബന്ധിച്ച വിജ്ഞാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണര്‍ പി സദാശിവം പുറപ്പെടുവിക്കും. ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിക്കാനുള്ള വിജ്ഞാപനം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് തയ്യാറാക്കി വരികയാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന വിജ്ഞാപനം മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറും. ഒപ്പം, സാമൂഹിക നീതി, Read More …

മെഡിക്കല്‍ കോഴ: എം.ടി രമേശ് അമിത് ഷാക്ക് പരാതി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കും. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു. കേന്ദ്രനേതാക്കളുമായി എം.ടി രമേശ് ആശയവിനിമയം നടത്തിയിരുന്നു. വിഷയത്തില്‍ തന്റെ നിരപരാധിത്വം തെളിക്കണമെന്നാണ് രമേശിന്റെ പ്രധാന ആവശ്യം. ചില നേതാക്കള്‍ Read More …

ഭൂമി കയ്യേറ്റം ; ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്

കൊച്ചി: ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ കയ്യേറ്റഭൂമിക്കെതിരെ ലഭിച്ച പരാതിയിലാണ് ലോകയുക്ത നോട്ടീസ് നല്‍കിയിരിക്കുന്നത്. ദിലീപ് ഉള്‍പ്പെട്ട 13 പേര്‍ക്ക് ദൂതന്‍ വഴി നോട്ടീസ് നല്‍കും. സാമൂഹ്യ പ്രവര്‍ത്തകനായ ടി.എന്‍ മുകുന്ദനാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് ദിലീപ് ഹാജരാവണമെന്നും നോട്ടീസില്‍ പറയുന്നു. അഡ്വ.സുരേഷ് ബാബുവാണ് പരാതിക്കാരനു വേണ്ടി Read More …

മോദി കബളിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: പശു സംരക്ഷണത്തിന്റെപേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലചോദിച്ചു. അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി അതിന് തയ്യാറാവാതെ അധരവ്യായാമം നടത്തുകയാണ്. ഇത് മൂന്നാം തവണയാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനെതിരെ മോദി രോഷം കൊള്ളുന്നത്. അത് കഴിഞ്ഞ് പല തവണ പശു സംരക്ഷണത്തിന്റെ Read More …