Category: Kerala
കേരളത്തിലേത് ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നടന്‍ ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ യശസ് ഉയര്‍ത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന വഴി കേരളാ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ Read More …
നഴ്‌സുമാരുടെ സമരം: എസ്മ പരിഹാരമല്ലെന്ന് സുധീരന്‍
തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ലെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. എസ്മ പോലുള്ള കടുത്തതും ഏകപക്ഷീയവുമായ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വിഷയമുന്നയിച്ച് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
ദിലീപ് കേസ്: സിബിഐ അന്വേഷണം വേണം
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് രംഗത്ത്.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു.കേസില്‍ മറ്റാരും ഇതുവരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പി സി ജോര്‍ജ് എം എല്‍ എയുടെ കത്തിന്റെ പൂര്‍ണരൂപം: എറണാകുളത്ത് സിനിമാനടിയെ തട്ടിക്കൊണ്ടു Read More …
ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കും
തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് പാരിതോഷികം. സ്വര്‍ണം നേടിയ താരങ്ങള്‍ക്കു പത്ത് ലക്ഷവും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ Read More …
അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ രാജിവയ്ക്കണം
തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ നടന്‍ ദിലീപിനെ ഇവര്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്കെതിരേ നിലപാടെടുക്കുന്നതില്‍ സിപിഎം മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: താരസംഘടനയ്‌ക്കെതി തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവര്‍ധന. നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളില്‍ 10 ശതമാനം വിലയുമാണ് കൂടുന്നത്. നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വര്‍ധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ചു ഹോട്ടല്‍ ആന്‍ഡ് Read More …
