സൂപ്പര്‍ സ്റ്റാര്‍ താരപദവിക്കെതിരേ ജി.സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ താരപദവിക്കെതിരേ മന്ത്രി ജി.സുധാകരന്‍. ഒരു നടനെയും സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം മറ്റുള്ളവര്‍ എല്ലാം മോശക്കാരാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസില്‍ അഴിച്ചുപണി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തലപ്പത്തെ അഴിച്ചുപണിക്കു പിന്നാലെ താഴെത്തട്ടിലേക്കും അഴിച്ചുപണി. 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനമുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഉള്‍പ്പെടെ ക്രമസമാധാന ചുമതലയില്‍ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിടുമ്‌ബോഴാണ് വീണ്ടും Read More …

കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണം: പിണറായി വിജയന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ നേതാക്കളുടെ ഭീക്ഷണിയെ ഒരു തരത്തിലും ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സംഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കാള്‍ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും Read More …

കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയെ കുറിച്ച് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ഗണനാ Read More …

ലാലിനെ ചളിവാരിയെറിയരുത്

തിരുവനന്തപുരം: നോട്ട് നിരോധനം സംബന്ധിച്ച് അഭിപ്രായം പറഞ്ഞ നടന്‍ മോഹന്‍ലാലിനെ ചളിവാരിയെറിയരുതെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുണ് പുരസ്‌കാരം. ലാലിന്റെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം Read More …

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്നു രാവിലെ 10.30 ഓടെ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം പുനഃസ്ഥാപിക്കുക, മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ Read More …

മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സത്യസന്ധമായും Read More …

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

തിരുവനന്തപുരം: തമിഴ്‌നാട് സര്‍ക്കാര്‍ പറമ്പിക്കുളം ആളിയാര്‍ നദീജലക്കരാര്‍ നഗ്‌നമായി ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍പ്പോലും പാലക്കാട് മേഖലയില്‍നിന്നും കരാര്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ചിറ്റൂര്‍ മേഖലയിലെ എണ്ണായിരം ഏക്കര്‍ കൃഷി നശിച്ചുകഴിഞ്ഞു. മണക്കടവില്‍നിന്നും Read More …