തൃശ്ശൂർ വോട്ട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ വോട്ട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ തൻ്റെ ജീവിതത്തിൽ കയറി കൊത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങൾ തന്നെ നാളുകളായി വേട്ടയാടുകയാണെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. തനിക്ക് കുടുംബം ഉണ്ടെന്ന് മറന്നു. തൻ്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങൾ ഇടപെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ Read More …

സിപിഎം കത്ത് ചോർച്ച വിവാദം ശുദ്ധ അസംബന്ധമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഇക്കാര്യത്തിൽ തനിക്കും മകനും ഒരു പങ്കുമില്ലെന്നും രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാർട്ടി അംഗമല്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന് പൊതുവെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോൺ ഗ്രസ് തീരുമാനം എടുക്കണമെന്നും എം വി ഗോവിന്ദൻ Read More …

ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍: ഐഡിഎഫ് ഡാറ്റാബേസ് വെളിപ്പെടുത്തല്‍

ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളില്‍ അഞ്ചില്‍ നാലുപേരും സാധാരണക്കാര്‍ ആയിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ ഡാറ്റാബേസ് സൂചിപ്പിക്കുന്നതായി ദി ഗാര്‍ഡിയന്‍ ലോകല്‍ കോള്‍ എന്നീ മാധ്യമങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 19 മാസം നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 53,000 ആയി. ഇതില്‍ വെറും Read More …

അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ പുറത്തേക്ക്; എംഎൽഎയായി തുടരും

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, Read More …

ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഏതെങ്കിലും കേസില്‍പ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജന്‍സികളെയുപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത് എന്നും അദ്ദേഹം പറഞ്ഞു .

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23, 24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ Read More …

സ്കൂൾ കുട്ടികൾക്ക് 4 കിലോ വീതം അരി; സർക്കാറിന്റെ ഓണസമ്മാനം

സ്കൂൾ കുട്ടികൾക്ക് 4 കിലോ വീതം അരി; സർക്കാറിന്റെ ഓണസമ്മാനം ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള Read More …

സി.പി.എമ്മിലെ കത്ത് വിവാദം, സിപിഎമ്മിന് ഉത്തരമുട്ടിയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക ,അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നുഗുരുതരമായ ആക്ഷേപമാണ്ഉയർന്നിട്ടുള്ളത് സർക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സി.പി.എം നേതാക്കന്മാരുടെയും, സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.ഇതിൽഅന്വേഷണവും, നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് കോട്ടയത്ത്‌ പറഞ്ഞു. അജിത് കുമാറിൻ്റെ കേസിൽ മുഖ്യമന്ത്രി Read More …