വി.ഡി.സതീശന്റെ ആരോപണം തള്ളി ആര്‍എസ്പി

കൊല്ലം • തോട്ടണ്ടി അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെ തള്ളി ആര്‍എസ്പി. എല്‍ഡിഎഫിനെതിരെ സതീശന്‍! നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു പറയാനാവില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മനോരമ ന്യൂസിനോടു പറഞ്ഞു. ഫാക്ടറി തുറക്കാനെടുത്ത സര്‍ക്കാര്‍ ശ്രമങ്ങളെ വിലകുറച്ചു കാണാനാവില്ലെന്നും അഴിമതി കണ്ടത്തേണ്ടത് എജിയാണെന്നും അസീസ് പറഞ്ഞു. എല്‍ഡിഎഫിനെതിരെ പ്രതിപക്ഷത്തുനിന്നു വി.ഡി.സതീശന്‍ ഉന്നയിച്ച കശുവണ്ടി അഴിമതി ആരോപണത്തെ Read More …

ദളിത് യുവാക്കള്‍ക്ക് മര്‍ദനം: സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത് കുമാറിനെതിരേയുള്ള പരാതി സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ നേരിട്ട് അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ ഞായറാഴ്ച സ്ഥലം മാറ്റിയിരുന്നു. ഇന്ന് എസ്‌ഐയോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാഞ്ഞിരംകുഴി സ്വദേശി രാജീവ്, മങ്ങാട് സ്വദേശി ഷിബു Read More …

പഠിപ്പ് മുടക്കി സമരം വെള്ളമടിച്ച് ആഭാസ നൃത്തമാടി ആഘോഷിച്ച പെണ്‍കുട്ടികളെ പോലീസ് പൊക്കി

കൊല്ലം: പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെട്ടെ പോലീസ് സംഘം പൊക്കി. പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചിലാണ് ആടിത്തിമിര്‍ത്തത്. കാലുറയ്ക്കാതെ തിരമാലകളില്‍ കിടന്ന് ഇവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം Read More …

ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150 മീറ്ററോളം ഭാഗത്തെ പാളവും ഇലക്ട്രക് ലൈനുകളും തകര്‍ന്ന നിലയിലാണ്. ഇതുവഴിയുള്ള പത്തിലേറെ സര്‍വീസുകള്‍ മുടങ്ങി. മൂന്നു സര്‍വീസുകള്‍ ഭാഗികമായും Read More …

വയര്‍ലെസ് കൊണ്ട് തലക്കടി; കേസെടുക്കും

കൊല്ലം: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സിനെ പരിക്കേല്‍പ്പിച്ച കേസില്‍ കൊല്ലം ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മാഷ്ദാസിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസിപി ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ സതീഷ് ബിനോ Read More …

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: ജില്ലയില്‍ 47 ദിവസത്തെ ട്രോളിംഗ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016 ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നീണ്ടുനില്‍ക്കുന്ന നിരോധത്തിന്റെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോട്ടുടമാ അസോസിയേഷന്‍ ഭാരവാഹികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ Read More …

മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’

കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ വിദ്യാഭ്യാസം നല്‍കുവാന്‍ കഴിയുന്ന ജില്ലയിലെ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, വിദ്യാഭ്യാസ ചെലവുകള്‍ എന്നിവക്ക് വേണ്ടിവരുന്ന തുക മറ്റു കുട്ടികളില്‍ നിന്നും ഈടാക്കുന്ന നിരക്കില്‍ Read More …

മുന്‍കരുതല്‍ വേണം

കൊല്ലം: മഴക്കാലരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തംഎ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മലിനജലം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവുമാണ് രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴകിയ ഭക്ഷണ Read More …