കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ വിജിലന്‍സ് അന്വേഷണം

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. കഴിഞ്ഞ നവംബറില്‍ കശുവണ്ടി കോര്‍പറേഷനില്‍ നടന്ന 14.5 കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടത്. ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ തിങ്കളാഴ്ച വിജിലന്‍സ് പരിശോധിക്കും. യു.ഡി.എഫ് ഭരണ കാലത്ത് ആര്‍. ചന്ദ്രശേഖരനെതിരെ രംഗത്തുവന്നയാളാണ് മനോജ്. Read More …

മത വക്താവാക്കാനുള്ള ശ്രമം ചെറുക്കണം

വര്‍ക്കല: ശ്രീനാരായണ ഗുരുദേവനെ ഒരു മതത്തിന്റെയും ജാതിയുടെയും വക്താവായി മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു എന്തിനെയെല്ലാം എതിര്‍ത്തിരുന്നുവോ അതിനെയെല്ലാം മടക്കികൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്നത്. ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേതൃത്വത്തിന് പരാതി നല്‍കും

കൊല്ലം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊല്ലം ഓഫീസ് അങ്കണത്തില്‍ വച്ച് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ കെഎസ് യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനെതിരെ ശക്തമായി രംഗത്ത്. പ്രവര്‍ത്തകരായ ആര്‍എസ് അബീന്‍, വിനു മംഗലത്ത്, വിഷ്ണു വിജയന്‍, ബി.ശങ്കരനാരായണപിള്ള, എസ്.പി.അതുല്‍, എം.എസ്.അജിത്കുമാര്‍ എന്നിവരെയാണ് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. Read More …

ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്

കൊല്ലം: ഗ്രൂപ്പ് വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കാര്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസില്‍ എത്തിയ ഉണ്ണിത്താന് നേരെയാണ് പ്രവര്‍ത്തകരുടെ കൈയേറ്റവും ചീമുട്ടയേറും നടന്നത്. കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10.30 ഓടെയാണ് ഉണ്ണിത്താന്‍ ഡിസിസി Read More …

വട്ടിയൂര്‍ക്കാവില്‍ ഏത് കുറ്റിച്ചൂലും ജയിക്കും

കൊല്ലം: കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും നിരത്തി കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടാനാണ് കരുണാകരന്‍ അനുസ്മരണം ഒഴിവാക്കി മകനായ മുരളി പോയത്. ഇത് കെപിസിസിയും പാര്‍ട്ടിയും Read More …

പാല്‍കൊടുത്ത കയ്യില്‍ കൊത്തുന്നു

കൊല്ലം ;  കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോള്‍ വി.എം.സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു.പാലുകൊടുത്ത കയ്യില്‍ കൊത്തുന്നതു ശൈലിയാണു മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ ചരമദിനാചരണത്തിനു പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരില്‍ ഒത്തുചേര്‍ന്നു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന Read More …

സായിപ്പ് ഇറങ്ങി ഓടി

മൂന്നാര്‍: നോട്ട് പ്രതിസന്ധി രാജ്യത്തെ ജനങ്ങളെ മാത്രമല്ല, വിദേശികളായ വിനോദ സഞ്ചാരികളെയും ശരിക്കും ബാധിച്ചു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന സംഭവം. മൂന്നാറും പരിസരവും കാണാന്‍ എത്തിയ സായിപ്പ് വിശന്നപ്പോള്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എന്നാല്‍ നല്‍കാന്‍ പണമില്ല. പിന്നെ ഒന്നും നോക്കിയില്ല. ഏതൊരു മനുഷ്യനും ചെയ്യുന്ന പോലെ Read More …

സി.ആര്‍.മഹേഷിനു മര്‍ദ്ദനം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ പോലീസ് സ്റ്റേഷന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്‍.മഹേഷിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.