വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അങ്ങനെ ചെയ്തത് ഏജന്‍സി പറഞ്ഞിട്ടെന്ന് അറസ്റ്റിലായവര്‍

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികള്‍ ആരോപണം ഉന്നയിക്കുന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു Read More …

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂർ മാർത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. Read More …

നീറ്റ് പരീക്ഷാ വിവാദം; കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്,സംഘര്‍ഷം

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനല്‍ച്ചില്ലകള്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു. മാത്രമല്ല സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. Read More …

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും: ഷാഹിദ കമാല്‍

കൊല്ലം | നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച്‌ പരീക്ഷയെഴുതിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു പരീക്ഷ എഴുതാനെത്തുമ്ബോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക Read More …

കൊല്ലംകാരന്‍ വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധു

കൊല്ലം: പ്രണയത്തിന് ദേശമോ ഭാഷയോ ജാതിമതവര്‍ണ വ്യതാസങ്ങളൊ ഒന്നും ബാധകമല്ലെന്നത് ലോകസത്യം. അതിന് ഒരുദാഹരണം ഇതാ. അയര്‍ലണ്ടില്‍ വേരോടിയ പ്രണയ വല്ലരി കൊല്ലത്ത് തളിര്‍ത്തു. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃതത്തിന്റേയും സുനിത ദത്തിന്റേയും മകന്‍ വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് ആണ് വധുവായത്. എം.ബി.എയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്ബ് പോയ വിഷ്ണു, സാധാരണ വിദ്യാര്‍ഥികള്‍ Read More …

കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പദ്ധതിയിലൂടെ സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കും.കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത കൈവരിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കും . ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിലൂടെ ഉത്പാദനമൂല്യം കൂട്ടാനും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും Read More …

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു

കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കല്ലടയാറ്റിൽ വീണു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെൽഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴലേക്ക് Read More …

മൂന്നാറിൽ കാർ മറിഞ്ഞ് 2 മരണം

ഇടുക്കി: മൂന്നാറിൽ വാഹനാപകടത്തിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് ‘ വയസുള്ള നൈസാ എന്ന പെൺകുട്ടിയുമാണ് മരിച്ചത്ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്നു കാർ. എട്ട്‌ പേരാണ് വാഹനത്തിൽ Read More …