പിണറായിയുടെ പൊലീസിന് ഭരണപക്ഷ എം.എല്‍.എ ആയാലും കണക്കാ ! !

കൊല്ലം: നീതി നടപ്പാക്കാന്‍ മുഖം നോക്കാതെ പിണറായി പൊലീസ് രംഗത്തിറങ്ങിയപ്പോള്‍ കുടുങ്ങിയത് ഗണേഷ് കുമാര്‍ എം.എല്‍.എ.യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാറിനെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് സ്വന്തം അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ Read More …

ഗ​ണേ​ഷ് കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ഞ്ച​ലി​ല്‍ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കു​വാ​ന്‍ സാ​ധി​ക്കു​ന്ന റോ​ഡി​ല്‍​വ​ച്ച്‌ എം​എ​ല്‍​എ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് Read More …

സംസ്ഥാനത്താകെ അയ്യായിരം കോടി രൂപ സാമൂഹിക പെന്‍ഷന്‍ നല്‍കി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം: സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളിലൂടെ 5000 കോടി രൂപ എത്തിക്കാനായാതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേശിംഗനാട് റാപിഡ് ഡെവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ തുടങ്ങുന്ന വൈവിധ്യവത്കരണ സംരംഭമായ ഡ്രീംസിന്റെ തുടക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാനായി Read More …

കെവിന്‍ വധം: നിയാസിനെ ഷാനു ചതിയില്‍പ്പെടുത്തിയതാണെന്ന് മാതാവ്

കൊല്ലം: മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത തെന്മല സ്വദേശി നിയാസ് നിരപരാധിയെന്ന് നിയാസിന്റെ മാതാവും നീനുവിന്റെ ബന്ധുവും കൂടിയായലൈലാ ബീവി. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്റെ സഹോദരന്‍ ഷാനുവാണ്. നിയാസിനെ ചതിച്ചതാണെന്നും അവര്‍ പറഞ്ഞു. ഡ്രൈവറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് നിയാസിനെ ഷാനു കൂട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഷാനു നിയാസിനെ വിളിക്കുകയും വാടകയ്ക്ക് Read More …

കാനത്തിനെതിരെ വാളോങ്ങി കൊല്ലത്തെ സിപിഐ

കൊല്ലം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കൊല്ലം ജില്ലാസമ്മേളനം. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയിലാണ് കാനം രാജേന്ദ്രനെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും വിമര്‍ശനമുയര്‍ന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച്‌ കുര്യനെ മാറ്റുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. Read More …

ബിനോയിയും ശ്രീജിത്തും ബിസിനസ് എന്താണെന്ന് വെളിപ്പെടുത്തണം ഷിബു ബേബി ജോണ്‍

കൊല്ലം: ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കേസ് ഇല്ല എന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കണം. നിരപരാധിയായ ബിനോയ്‌ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് നടത്തുന്നതെങ്കില്‍ അത് ബ്ലാക്ക് മെയിലിങ്ങാണ്. ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തയാറാണോയെന്ന് വ്യക്തമാക്കണമെന്നും Read More …

‘എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് ധരിക്കരുത്’ ; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

കൊല്ലം : എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് ധരിക്കേണ്ടെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ് പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി പൊലീസിന് കര്‍ശന താക്കീത് നല്‍കിയത്. Read More …

ഓഖി ദുരന്തം ; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും, ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ പോകേണ്ടതായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നേരത്തെ സാമ്ബത്തിക സഹായം നല്‍കേണ്ടതായിരുന്നുവെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെയും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്നും, Read More …