മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. ഏറെ കാലമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന്‌ കൊല്ലം തുളസി; അധിക്ഷേപം വിശ്വാസ സംരക്ഷണ ജാഥയില്‍

കൊല്ലം> ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും അയച്ചുകൊടുക്കണമെന്ന്‌ നടന്നും ബിജെപി നേതാവുമായ കൊല്ലം തുളസി. ശബരിമലയുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ്‌ കൊല്ലം തുളസിയുടെ പ്രസംഗം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും അയാള്‍ പറഞ്ഞു. Read More …

പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി

കൊല്ലം: കേരളത്തിലെ പ്രളയബാധിതര്‍ക്കായുള്ള കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി. 2.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തിച്ചിരിക്കുന്നത്. ഈ റോഡ്‌ ജംഗ്ഷനില്‍ നിന്ന്7 ബി ആര്‍ എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ടിഗല്‍, മധുര വഴിയാണ് കൊല്ലത്ത് എത്തിയത്. അടിയന്തിര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെയാണ് കൊല്ലത്ത് എത്തിയത്. ഇത് കൂടാതെ Read More …

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയദുരന്തമാണ് കേരളം നേരിട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടെന്നും മന്ത്രി പറഞ്ഞു. വീടുകള്‍ ശുചീകരിക്കാന്‍ ജനകീയ ദൗത്യം ഉണ്ടാകണം. ഇതിനായുള്ള തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികമായി നിയമിക്കും. Read More …

കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയിലെടുക്കാന്‍ വിരോധമില്ലെന്ന് സിപിഐ; ഒറ്റയ്ക്ക് എല്‍ഡിഎഫിലെത്തുമെന്ന് ബാലകൃഷണപിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ്(ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ. മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്ബില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍പേഴ്‌സണ്‍ ആര്‍.ബാലകൃഷണപിള്ളയും കെ.ബി ഗണേഷ്‌കുമാര്‍ Read More …

ഇരുകൂട്ടരും പരാതി പിന്‍വലിച്ചു, ഗണേശ്‌കുമാറിന്റെ തല്ല് കേസില്‍ നിയമക്കുരുക്കുകള്‍ ബാക്കി

കൊല്ലം: ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിക്കുകയും മാതാവിനോട് മോശമായി പെരുമാറുകയും ചെയ്‌ത സംഭവത്തില്‍ ഇരുകൂട്ടരും അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതികള്‍ പിന്‍വലിച്ചു. ഗണേശ്കുമാറിന്റെ പി.എ പ്രദീപും മര്‍ദ്ദമേറ്റ ഷീനയും മകന്‍ അനന്തകൃഷ്‌ണനുമാണ് പരാതികള്‍ പിന്‍വലിച്ചത്. അതേസമയം, കേസില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ബാക്കിയാണ്. പരാതികള്‍ പിന്‍വലിക്കാനാണ് ധാരണയെങ്കിലും കക്ഷികള്‍ തമ്മില്‍ പുറത്തുണ്ടാക്കുന്ന ഒത്തുതീര്‍പ്പ് കോടതി Read More …

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ഷീ​ന

കൊ​ല്ലം: കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ഡ്രൈ​വ​റും ചേ​ര്‍​ന്നു യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്ന് യു​വാ​വി​ന്‍റെ അ​മ്മ ഷീ​ന പ​റ​ഞ്ഞു. ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മകന്‍റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് ഗ​ണേ​ഷ് Read More …

മര്‍ദ്ദനം നടന്നപ്പോള്‍ കാഴ്ച്ചക്കാരനായി സിഐയും; എംഎല്‍എയെ സംരക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി

കൊല്ലം: ഗണേശ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസിന്റെ ഒത്തുകളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരാനായി നിന്നുവെന്നാണ് ആരോപണം. നിലവില്‍ ഇൗ കേസ് അന്വേഷിക്കുന്നത് സിഐ മോഹന്‍ദാസ് തന്നെയാണ്. അന്വേഷണ ഉഗ്യോഗസ്ഥനായ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ അഗസ്ത്യക്കോട് Read More …