‘സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ല’; എംഎം മണി

തൊടുപുഴ: ശബരിമലയില്‍ കയറിയ യുവതികളുടെ കണക്കില്‍ തെറ്റുണ്ടെങ്കില്‍ പുനപരിശോധിച്ചു നല്‍കുമെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി. സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്നും എം എം മണി തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. ഇന്നലെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ പിശകുകളുണ്ടായതോടെ വിവാദം ഉടലെടുത്തിരുന്നു. ശബരിമലയില്‍ Read More …

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കേരളത്തിന് പുറത്തേയ്ക്ക് സ്ഥലംമാറ്റം

കോട്ടയം: പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സമരനേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാപിലേയ്ക്കാണ് മാറ്റിയത്. അഞ്ചു കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങലിലേയ്ക്കാണ് മാറ്റിയത്. അനുപമ, ജോസഫിന്‍, ആല്‍ഫി, നീന, റോസ് തുടങ്ങിയ കന്യാസത്രീകളെയാണ് സ്ഥലംമാറ്റിയത്. കേരളത്തിന് പുറത്തേയ്ക്ക് മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താനെന്നും ഇത് പ്രതികാര നടപടിയാണെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

പത്താമുട്ടത്ത് പള്ളിയില്‍ അഭയം പ്രാപിച്ചവര്‍ക്ക് മോചനം: അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്‌ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന Read More …

മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1000 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ വൈ​ദ്യു​തി ല​ക്ഷ്യം: മ​ന്ത്രി മ​ണി

ക​ട്ട​പ്പ​ന: മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സൗ​രോ​ര്‍​ജ​ത്തി​ലൂ​ടെ 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാ​മ​തൊ​രു പ​വ​ര്‍​ഹൗ​സ് സ്ഥാ​പി​ക്കാ​നു​ള്ള പ​ഠ​നം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ അ​തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ല്‍ ര​ണ്ട് പ​വ​ര്‍ ഹൗ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ രാ​ത്രി​യി​ലേ​ക്കാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യും സോ​ളാ​ര്‍ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ​ക​ല്‍​സ​മ​യ​ത്തെ വൈ​ദ്യു​തി​യും ല​ഭ്യ​മാ​കും. ഇ​ങ്ങ​നെ വ​ന്നാ​ല്‍ വൈ​ദ്യു​തി Read More …

തിരുവഞ്ചൂരിനെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ജനുവരി 24 ന് റോഡ് പിക്കറ്റ് ചെയ്തതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പൊലീസ് കേസെടുത്തത്. ഇത് രാഷ്ട്രീയ പ്രേരിതമായ ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജാതീയ വിഭാഗീയത ഉണ്ടാക്കുന്നു; ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ എന്‍എസ്‌എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും എന്‍എസ്‌എസ് വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച Read More …

ബി.ജെ.പിയുമായി സഹകരിച്ച പി.സി ജോര്‍ജിന് പൂഞ്ഞാറില്‍ തിരിച്ചടി

കോട്ടയം: കേരള രാഷട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പി.സി ജോര്‍ജ് ബി.ജെ.പിയുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ശബരിമല പ്രതിഷേധത്തിലും ബി.ജെ.പിയോടൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് അടിതെറ്റുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. നേരത്തെയുള്ള തിരഞ്ഞെടുപ്പില്‍ ജനപക്ഷത്തോട് സഹകരിച്ച എല്ലാ വിഭാഗങ്ങളും ആ സഹകരണം നിലനിര്‍ത്താനാവില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. Read More …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; നേട്ടം കൈവരിച്ച്‌ എല്‍ഡിഎഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേട്ടം കൈവരിച്ചു. തെരഞ്ഞെടുപ്പ് നടന്ന 39 ഇടങ്ങളില്‍ 22 ഇടങ്ങളിലും ഇടത് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. യുഡിഎഫ് 11 സ്ഥലത്തും ബിജെപി രണ്ടിടത്തും എസ്ഡിപിഐ ഒരിടത്തും നേട്ടം കൈവരിച്ചു. എല്‍ഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നാല് എണ്ണം അവര്‍ക്ക് നഷ്ടമായിട്ടുണ്ട്. യുഡിഎഫ് എട്ട് സിറ്റിംഗ് സീറ്റുകളില്‍ പരാജയം Read More …