കെവിന്റേത് ദുരഭിമാനക്കൊല തന്നെ, കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോട്ടയം സെഷന്‍സ് കോടതി ആറ് മാസത്തികം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് Read More …

കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനായി എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്നും സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു. ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ രംഗത്തെത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്. വൈകിട്ട് നാലരയോടെയാണ് Read More …

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി

കോട്ടയം:  പീഡനത്തിന് ഇരയായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയെ പരസ്യമായി അപമാനിച്ച കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്ന കന്യാസ്ത്രിയെ പി.സി ജോര്‍ജ് അപമാനിച്ച്‌ സംസാരിച്ചത്. തുടര്‍ന്ന് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവ് ശേഖരിക്കുന്നതിനായി വെസ്റ്റ് സിഐ നിര്‍മ്മല്‍ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് Read More …

ശ​ബ​രി​മ​ല: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്. ശ​ബ​രി​മ​ല​യു​ടെ അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​ക്ടി​വി​സ്റ്റു​ക​ളെ തേ​ടി പി​ടി​ച്ച്‌ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ Read More …

എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, പരിഭവമില്ലെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴക്കേസ് എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ആരോപണ വിധേയനായ മുന്‍മന്ത്രി കെഎം മാണി. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നും കണ്ടെത്താനാവാത്ത കേസാണ് ഇതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്ക് ഒരു പരിഭവവുമില്ല. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. വിധിയെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണം പഠിച്ചതിനു Read More …

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസയക്കും

കോട്ടയം:ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിച്ച്‌ ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസയക്കും. ഓരാഴ്ചക്കകം ഹാജരാകാനാണ് നിര്‍ദേശം നല്‍കുകയെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. അറസ്റ്റ് തിരുമാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുനിച്ചിരിക്കുന്നത്.

പാചകവാതക വിലവര്‍ധന പിന്‍വലിക്കണം: കെഎം മാണി

കോട്ടയം: സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. സബ്‌സിഡിയുള്ള സിലിണ്ടറിന് 30.50 രൂപയും വാണിജ്യ സിലിണ്ടറിന് 47.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചത്. പാചകവാതക വില എണ്ണക്കമ്ബനികള്‍ ഓരോ മാസവും പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവ്. Read More …

കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് മാണി

കോട്ടയം: സംസ്ഥാനത്തുടനീളം കാലവര്‍ഷം ദുരന്തം വിതച്ച സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷിക മേഖലക്ക് വന്‍ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെയാണ് കാലവര്‍ഷം ഏറെ ബാധിച്ചത്. നാമമാത്രമായ ഭൂമിയില്‍ കൃഷി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണെന്നും Read More …