വിവാഹ വാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍നിന്ന് തട്ടിക്കൊണ്ടുവന്ന 16കാരിയെ മോചിപ്പിച്ചു
പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുവന്ന 16 വയസ്സുകാരിയെ പശ്ചിമ ബംഗാള്‍ സ്വദേശിക്കൊപ്പം പെരിന്തല്‍മണ്ണയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസിന്‍റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പി. ജാബിര്‍ മുമ്ബാകെ ഹാജറാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ തട്ടിക്കൊണ്ടുവന്ന മോനു സര്‍ക്കാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. Read More …
