ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം : 43 -കാരന്‍ അറസ്റ്റില്‍

ചടയമംഗലം:പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് കോളനിയില്‍നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ക്കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് അറസ്റ്റ്.

സൗദി അരാംകോയും സാബിക് അഗ്രി ന്യൂട്രിയന്‍സും ലോകത്തിലെ ആദ്യ സ്വതന്ത്ര സര്‍ട്ടിഫിക്കേഷനുകള്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യന് ഓയില് കമ്ബനിയായ (സൗദി അരാംകോ)യും, സാബിക് അഗ്രി-ന്യൂട്രിയന്റ്സ് കമ്ബനിയും നീല ഹൈഡ്രജന്റെയും നീല അമോണിയയുടെയും ഉല്പാദനത്തെ അംഗീകരിച്ച്‌ ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര സര്ട്ടിഫിക്കേഷനുകള് സ്വീകരിച്ചു. ജര്മ്മനി ആസ്ഥാനമായുള്ള പ്രമുഖ സ്വതന്ത്ര സിസ്റ്റം ടെസ്റ്റിംഗ്, ഇന്സ്പെക്ഷന്, സര്ട്ടിഫിക്കേഷന് സേവന ദാതാക്കളായ ടിയുവി റൈന്ലാന്ഡ്, ജുബൈലിലെ സാബിക് അഗ്രി-ന്യൂട്രിയന്റ്സ് കമ്ബനിക്കും 37,800 ടണ് നീല Read More …

ശോചനാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് സന്ദര്‍ശിച്ച്‌ കളക്ടര്‍

വയനാട്: ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. റോഡ് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ സന്ദര്‍ശനം. ചിറ്റാരിക്കാല്‍ നര്‍ക്കിലക്കാട് വരെ 10 Read More …

നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പത്തനംതിട്ട: അടൂര്‍ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അമ്മകണ്ടകര കലാഭവനില്‍ ശ്രീജിത്താണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേന്നമ്ബള്ളി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കും ഇന്നലെ പുലര്‍ച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു. പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. Read More …

നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു, 35 പേര്‍ക്ക് പരുക്ക്

ബാങ്കോക്: തായ്‌ലന്‍ഡിലെ നിശാക്ലബില്‍ തീപിടിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. ബാങ്കോകിന്റെ തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബില്‍ പാര്‍ടിക്കിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സത്താഹിപ് ജില്ലയിലെ മൗന്‍ഡന്‍ ബി നിശാക്ലബിലാണ് സംഭവം. പുലര്‍ചെ1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ Read More …

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകള്‍ക്ക് ഇന്ന് അവധി,അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.9 ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ Read More …

കോട്ടയം സ്വദേശിയായ ഭര്‍ത്താവിനെ നാലു മാസമായി കാണാനില്ലെന്ന് റഷ്യന്‍ യുവതി

കോട്ടയം: നാല് മാസം മുന്‍പ് കാണാതായ മലയാളി ഭര്‍ത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സെറ്റ്‌ലാന എന്ന റഷ്യന്‍ യുവതി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ ജോസ് രാജനും സെറ്റ്‌ലാനയും 2012ലാണ് വിവാഹിതരായത്.പത്ത് വര്‍ഷത്തിലേറെയായി സെറ്റ്‌ലാന ഇന്ത്യയില്‍ താമസിച്ചു വരികയാണ്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സെറ്റ്‌ലാനയും ജോസും തമ്മില്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു പരിചയത്തിലാകുന്നത്. പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. Read More …

ആള്‍മാറാട്ടം നടത്തി 300 ലേറെ സ്ത്രീകളെ കബളിപ്പിച്ചു ; 25 കാരന്‍ അറസ്റ്റില്‍

ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ ഗുരുഗ്രാമില്‍ 25കാരന്‍ പിടിയില്‍. സിക്കിമിലെ ഗാങ്‌ടോക്ക് സ്വദേശിയായ ഹേമന്ത് ശര്‍മയാണ് ഗുരുഗ്രാം സെക്ടര്‍ 43ല്‍ പോലീസ് പിടിയിലായത്.സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച്‌ ഹേമന്ത് ശര്‍മ്മ കബളിപ്പിക്കുന്നത്.1.2 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ Read More …