നടിയെ ആക്രമിച്ച കേസ്; 22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. അന്വേഷണത്തിന് ഒരാഴ്ച കൂടി വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. Read More …

ജിഎസ്ടി പിന്‍വലിക്കണം : രാജ്യസഭയില്‍ നോട്ടീസ് നല്‍കി എളമരം കരീം എം പി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5 ശതമാനം ജിഎസ്‌ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും Read More …

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം : ചെള്ളപനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് Read More …

കേരളത്തിൽ വീണ്ടും മങ്കിപോക്സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 31കാരന്റെ നില തൃപ്തികരമാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. നേരത്തെ കൊല്ലം Read More …

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും: ഷാഹിദ കമാല്‍

കൊല്ലം | നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച്‌ പരീക്ഷയെഴുതിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു പരീക്ഷ എഴുതാനെത്തുമ്ബോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക Read More …

മാവിന് വളമായി പ്രതാപ് പോത്തന്റെ ചിതാഭസ്മം; അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകള്‍ കേയ ഒരു മാവിന്‍ തൈ നട്ട ശേഷം അതിന് ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വര്‍ണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തന്‍ യാത്രയായത്. അദ്ദേഹം Read More …

ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ​ഗുലാം നബി ആസാദ് കോണ്‍​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാ‍ര്‍ത്ഥിയാകും

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ​ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി കോണ്‍ഗ്രസ്. ജമ്മുകാശ്മീരിലെ നേതാക്കളുടെ ആവശ്യപ്രകാരമാണ് ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പ്രത്യേക പദവി എടുത്തു മാറ്റിയതിന് ശേഷം പ്രഖ്യപിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിവിധ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ Read More …

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലെ സംഘര്‍ഷത്തില്‍ അണ്ണാ ഡിഎംകെ ഐ.ടി വിംഗിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വന്‍ പ്രതിഷേധം ഉണ്ടായത്.വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാര്‍ ഏറ്റുമുട്ടി, പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. ചിന്ന സേലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് Read More …