മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ
കെ.എസ്.ശബരീനാഥന് അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന് വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിൽ ശബരിനാഥൻ ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ്. ചൊവ്വാഴ്ച രാവിലെ 10.45ന് ശബരീനാഥൻ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അറസ്റ്റ് Read More …
