അട്ടപ്പാടി മധു കേസ്: പന്ത്രണ്ടാം സാക്ഷിയായ വനം വകുപ്പ് വാച്ചര്‍ കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ Read More …

വിദ്യാര്‍ഥിയുടെ ആത്മഹത്യ: വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണം, അക്രമം പ്രത്യേക സംഘം അന്വേഷിക്കണം -മദ്രാസ് ​ഹൈകോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ​ഹൈകോടതി ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കോടതി Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായി, വോട്ടെണ്ണല്‍ വ്യാഴാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോള്‍ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാന്‍ എത്താഞ്ഞത്.വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാര്‍ലമെന്റില്‍ 63 ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ Read More …

പോപുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ് ശുപാര്‍ശ Read More …

ജിഎസ്ടിയില്‍ വിശദീകരണം: ‘പായ്ക്ക് ചെയ്ത് ലേബലോടെ വില്‍ക്കുന്ന എല്ലാത്തിനും നികുതി’

ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപത്തിയഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്ക് നികുതി ഉണ്ടാവില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി Read More …

മണിക്കെതിരായ അധിക്ഷേപം; ഖേദം പ്രകടനവുമായി മഹിള കോണ്‍ഗ്രസ്

തിരുവനന്തപുരം: എം എം മണിക്കെതിരായ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മഹിള കോണ്‍ഗ്രസ് തിരു.ജില്ലാ കമ്മിറ്റി. നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോര്‍ഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ശ്രദ്ധയില്‍പ്പെട്ടയുടനെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ Read More …

കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം ആദര്‍ശ രാഷ്ട്രീയവും നിലപാടുകളില്‍ ഉറച്ച്‌ നിന്നതും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് പദവി നഷ്ടപ്പെടാന്‍ കാരണം ആദര്‍ശ രാഷ്ട്രീയവും നിലപാടുകളില്‍ ഉറച്ച്‌ നിന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇല്ലെങ്കില്‍ താന്‍ ഇപ്പോഴും ആ പദവിയില്‍ ഉണ്ടാകുമായിരുന്നുവെന്നും മുന്‍ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു തലശ്ശേരിയില്‍ സി കെ ഗോവിന്ദന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. സികെജിക്ക് പകരക്കാരനായി കേരളത്തില്‍ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കേണ്ടി Read More …

ധീര പദ്ധതിക്ക് പത്തനംതിട്ടയില്‍ തുടക്കമായി

അടൂര്‍: നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.അതിക്രമം നേരിടേണ്ടി വന്നാല്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി പെണ്‍കുട്ടികള്‍ മാറണമെന്ന് അദേഹം പറഞ്ഞു. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന10 മുതല്‍ 15 വരെ വയസുള്ള കുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച്‌ Read More …