വോട്ടെണ്ണല് ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്ക്ക് വിലക്കേര്പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി: വോട്ടെണ്ണല് ദിനത്തിലും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങള്ക്കും വിലക്കേര്പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്. കൊവിഡിന്റെ അതിരൂക്ഷ വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കര്ശന നടപടിയുമായി മുന്നോട്ട് വന്നത്. അടുത്ത ഞായറാഴ്ചയാണ് വോട്ടെണ്ണല്. വിജയിച്ച സ്ഥാനാര്ഥി റിട്ടേണിങ് ഓഫിസറില്നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്ബോള് രണ്ടു പേര്ക്കു മാത്രമായിരിക്കും ഒപ്പം എത്താന് അനുമതിയെന്ന് കമ്മിഷന് ഉത്തരവില് അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കാതെ Read More …
